Mon. Dec 23rd, 2024
ഖത്തര്‍:

ഖത്തറില്‍ ഇതുവരെ 35 വയസ്സായിരുന്ന കൊവിഡ് വാക്സിന്‍ യോഗ്യതാ പ്രായപരിധിയാണ് മുപ്പത് വയസ്സാക്കി കുറയ്ക്കുന്നത്. മുപ്പത് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ഇനി വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുണ്ടാകും.

ഈദ് അവധി ദിനങ്ങള്‍ക്ക് ശേഷം തീരുമാനം പ്രാബല്യത്തില്‍ വരും. മുതിര്‍ന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ കഴിഞ്ഞതോടെയാണ് പ്രായപരിധി കുറച്ചത്. ഇതോടെ രാജ്യത്തെ കുത്തിവെപ്പ് ക്യാംപയിന് വേഗത കൂടും.

അര്‍ഹരായ ഓരോരുത്തര്‍ക്കും അതത് താമസകേന്ദ്രങ്ങളിലെ പിഎച്ച്സിസികളില്‍ നിന്നും അപ്പോയിന്‍മെന്‍റ് മെസ്സേജ് ലഭിക്കും. അപ്പോയിന്‍മെന്‍റ് ലഭിക്കാതെയുള്ള വാക് ഇന്‍ വാക്സിനേഷന്‍ നിലവില്‍ എവിടെയും ലഭ്യമല്ല.

By Divya