Fri. Apr 26th, 2024
ന്യൂഡൽഹി:

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറലാണ് കോർ കമ്മിറ്റിയുടെ അധ്യക്ഷൻ. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.

തിരഞ്ഞെടുപ്പ് നടത്തിപ്പിലെ അനുഭവങ്ങൾ, പിഴവുകൾ, പോരായ്മകൾ എന്നിവയാണ് കോർ കമ്മിറ്റി പഠിക്കുക. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ വരും തിരഞ്ഞെടുപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങളും സിഇഒ, ജില്ലാ ഉദ്യോഗസ്ഥരുടെ തലത്തിൽ നടപ്പാക്കേണ്ട നടപടികളും കമ്മീഷൻ തീരുമാനിക്കും.

കൊവിഡ് വ്യാപന കാലത്ത് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള മാർഗ നിർദ്ദേശങ്ങൾ ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രാപ്തമാക്കുന്ന നിയമ / നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത കമ്മീഷന് ബോധ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോർ കമ്മിറ്റിയെ നിയോഗിച്ചത്.

By Divya