Mon. Dec 23rd, 2024
തിരുവനന്തപുരം:

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ച കൊവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം മാറ്റിവെച്ചു. ഇരു ജില്ലകളിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ തീരുമാനം.

വാക്​സിനേഷൻ മാറ്റിവെച്ച വിവരം ജില്ല കലക്​ടർമാർ ഫേസ്​ബുക്കിലൂടെ അറിയിച്ചു.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഭാഗമായാണ്​ സംസ്​ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചത്​. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്​ വെള്ളിയാഴ്ച റെഡ്​ അലർട്ട്​. കോഴിക്കോട്​, മലപ്പുറം, വയനാട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ശനിയാഴ്ചയും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

By Divya