25 C
Kochi
Monday, September 23, 2019
Home Tags Heavy Rain

Tag: Heavy Rain

മൂന്ന് ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നു; കേരളത്തിൽ മഴ ശക്തിയാർജിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം

എറണാകുളം : സംസ്ഥാനത്ത് വീണ്ടും അതീഭീകരമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ വീണ്ടും പരക്കെ മഴ പെയ്യാൻ സാധ്യതയെന്നും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാനുള്ള സൂചനകൾ കാണുന്നതിനാലാണ് ഈ അനുമാനമെന്നും കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ ഒരേ സമയം...

കനത്ത മഴ; കൊല്ലത്തും കണ്ണൂരിലുമായി സംസ്ഥാനത്തു മൂന്നു മരണം

കൊല്ലം: അതിശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സംസ്ഥാനത്ത് മൂന്നു പേര്‍ മരിച്ചു. കൊല്ലം ജില്ലയില്‍ രണ്ടു പേരും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് മരണപ്പെട്ടത്.കൊല്ലത്തെ പാരിപ്പള്ളിക്ക് സമീപം പുത്തന്‍‌കുളത്ത് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മണ്ണിടിച്ചാലുണ്ടായ നേരം വീട്ടിനുള്ളിലുണ്ടായിരുന്ന ശ്രീരാമപുരം സ്വദേശി രഞ്ജിത്, ഭരതന്നൂര്‍ സ്വദേശി...

തുടരുന്ന മഴ ; നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ഭീഷണിയെ തുടർന്ന്, ചില ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഈ പശ്ചാത്തലത്തിൽ, അതാത് ജില്ലക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തൃശൂര്‍ ജില്ലയില്‍ ദുരിതാശ്വാസ...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതിനെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് (ബുധനാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസർകോട് എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കേ​​​ര​​​ളതീ​​​ര​​​ത്ത് ന്യൂ​​​ന​​​മ​​​ര്‍​ദം ശ​​​ക്തി​​​യാ​​​ര്‍​ജി​​​ച്ച...

മഴയിൽ നശിച്ചുപോയ പുസ്തകങ്ങൾക്കു പകരം പുസ്തകങ്ങളുമായി പുസ്തകസഞ്ചി

കാഞ്ഞങ്ങാട്:  കനത്ത മഴയില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുരുന്നുകള്‍ക്കായി 'പുസ്തക സഞ്ചി' പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്, അധ്യാപനത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കാഞ്ഞങ്ങാട് താമസിക്കുന്ന ഡോ. കൊടക്കാട് നാരായണനും അബുദാബി പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വി.സുരേഷും.കേരളത്തിലെ പതിനാല് ജില്ലകളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും...

സംസ്ഥാനത്ത് ഇതുവരെ 72 മരണം ; തിങ്കളാഴ്ച റെഡ് അലേർട്ട് ഇല്ല

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാൽ തിങ്കളാഴ്ച സംസ്ഥാനത്ത് ഒരു ജില്ലയിലും 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ആറ് ജില്ലകളിൽ 'ഓറഞ്ച്' അലർട്ട് ആയിരിക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച 'ഓറഞ്ച്'...

പ്രളയജീവിതങ്ങളുടെ ആധികള്‍

#ദിനസരികള്‍ 843   പലരും വിളിക്കുന്നു. സുരക്ഷിതമാണോയെന്ന് ചോദിക്കുന്നു. ഇപ്പോള്‍ സുരക്ഷിതമാണ് എന്നല്ലാതെ ഒരു മറുപടി പറയാന്‍ അസാധ്യമായ സാഹചര്യമാണ് ചുറ്റിനുമുള്ളതെന്നതാണ് വസ്തുത.ആഗസ്ത് ഏഴാംതീയതി ഉച്ചയോടെ തുടങ്ങിയ മഴയാണ്. എട്ടാം തീയതി പുലര്‍‍‌ച്ചെയായപ്പോഴേക്കും വീടുകള്‍ക്കു ചുറ്റിലും വെള്ളം നിറഞ്ഞിരിക്കുന്നു. ഒമ്പതാം തിയതിയായപ്പോഴേക്കും കഴിഞ്ഞ പ്രളയകാലത്തെക്കാള്‍ ഏകദേശം ഒന്നരയടി കൂടുതല്‍ വെള്ളം...

ശക്തമായ മഴ തുടരുന്നു ; മരണം പത്തായി ; കൊച്ചി എയർപോർട്ട് അടച്ചു

കൊച്ചി: കഴിഞ്ഞ് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം പത്തായി. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴ ഗതി മാറിയൊഴുകി. പുഴയോരത്ത് താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷൻ കേരളത്തിന് പ്രളയ മുന്നറിയിപ്പ്...

വയനാട്ടിൽ വൻ ഉരുൾപൊട്ടലിൽ ആളുകൾ പുതഞ്ഞുപോയതായി സംശയം ; എത്താനാവാതെ രക്ഷാപ്രവർത്തകർ

വയനാട് : വയനാട്ടിൽ കനത്തമഴയെ തുടർന്നുണ്ടായ, വന്‍ ഉരുൾപൊട്ടലിൽ നിരവധിപേർ പുതഞ്ഞു പോയെന്ന് സംശയം. ഏകദേശം 40 ഓളം പേരെയാണ് മേപ്പാടി പുത്തുമലയിലുണ്ടായ ദുരന്തത്തിൽ കാണ്മാനില്ലാത്തത്. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിലായി.വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ ഭീതിയിലാഴ്ത്തുന്ന...

മഴ താണ്ഡവമാടുന്നു; ഇടുക്കിയിൽ വിനോദസഞ്ചാരവും രാത്രികാല ഹെവി വാഹന ഗതാഗതവും നിരോധിച്ചു

ഇടുക്കി : ശക്തമായ മഴയെ തുടർന്ന്, ഇടുക്കി ജില്ലയിൽ കളക്ടറും ദുരന്ത നിവാരണ അതോറിറ്റിയും വൻ നിയന്ത്രണങ്ങളേർപ്പെടുത്തി ഉത്തരവിറക്കി. ജില്ലയിൽ വിനോദ സഞ്ചാരവും രാത്രികാലങ്ങളിലുള്ള ഹെവി വാഹനങ്ങളുടെ ഗതാഗതവും പൂർണമായും നിർത്തിവയ്ക്കണമെന്നാണ് ഉത്തരവ്. ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 8 നു റെഡ് അലേർട്ടും 9,10 തീയതികളിൽ ഓറഞ്ച് അലേർട്ടും...