മുംബൈ:
കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു.
സംസ്ഥാനത്തേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും യാത്രകള്‍ക്കും മറ്റും നിയന്ത്രണം പാലിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.
‘പാലുല്‍പ്പാദനം, ഗതാഗതം, എന്നീ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ്.
ചെറുകിട വ്യാപാരങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കും. ഇവയ്ക്ക് ഹോം ഡെലിവറി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്,’ ചീഫ് സെക്രട്ടറി അറിയിച്ചു.