25 C
Kochi
Tuesday, July 7, 2020
Home Tags Lockdown

Tag: Lockdown

മഹാരാഷ്​ട്രയില്‍ ലോക്​ഡൗണ്‍ വീണ്ടും നീട്ടി

മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്​ട്രയില്‍ ലോക്​ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കണ്ടെയ്​ന്‍മെന്റ്​ സോണുകളില്‍ അവശ്യസര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്​ഥാനം നിലവിൽ മഹാരാഷ്ട്രയാണ്. ഇതുവരെ 1,64,626 പേര്‍ക്കാണ്​ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‍.

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി

മലപ്പുറം: സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ അടുത്ത മാസം 6 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഉറവിടമറിയാത്ത കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നടപടി. ആളുകൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും,...

മഹാരാഷ്ട്രയിലും ഇരുട്ടടിയായി വൈദ്യുതി ബില്‍; പ്രതിഷേധവുമായി ബോളിവുഡ്​ താരങ്ങള്‍

മുംബൈകേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും അമിത വെെദ്യുതി ചാര്‍ജില്‍ ഷോക്കടിച്ച് ഉപഭോക്താക്കള്‍. ലോക്ഡൗണിന് പിന്നാലെ വന്ന വെെദ്യുതി ബില്ലില്‍ പല ഉപഭോക്​താകള്‍ക്കും വലിയ തുകയാണ്​ അടയ്ക്കേണ്ടത്. ഉയര്‍ന്ന ബില്ലിനെതിരെ ബോളിവുഡ്​ താരങ്ങളായ തപ്​സി പന്നുവും രേണുക ഷാനെയും പ്രതിഷേധവുമായി രംഗത്തെത്തി. മേയില്‍ 3,850 രൂപയായിരുന്ന ബിൽ ജൂണിൽ  36,000 രൂപയായതായി...

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ പിൻവലിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇനി മുതലുള്ള ഞായറാഴ്ചകളിൽ സമ്പൂർണലോക്ക്ഡൗൺ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ തുടരും.  അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും നിർദ്ദേശം...

വയനാട്-കുടക് അതിര്‍ത്തിയില്‍ മണ്‍കൂനക്ക് മുകളില്‍ കമ്പിവേലി കെട്ടി കര്‍ണാടക

വയനാട്:കൊവിഡ് പ്രതിസന്ധിയിലും കേരളത്തോട് കര്‍ണാടകയുടെ കടുത്ത നിലപാട് തുടരുന്നു. വയനാട്-കുടക് അതിര്‍ത്തിയില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞതിനെ പുറമെ  മണ്‍കൂനക്ക് മുകളില്‍ ഇപ്പോള്‍ കമ്പിവേലിയും കെട്ടി യാത്ര പൂര്‍ണ്ണമായും തടസപ്പെട്ടുത്തിയിരിക്കുകയാണ്. രാത്രി യാത്രാ നിരോധനമില്ലാത്ത ഏക പാതയായ ഇവിടെ സ്ഥിരമായി അടച്ചിടാനാണ് കര്‍ണ്ണാടകയുടെ നീക്കമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.ലോക് ഡൗണ്‍...

ബസ് യാത്രാനിരക്ക് കൂട്ടാമെന്ന് ഗതാഗതവകുപ്പ്; മിനിമം ചാര്‍ജ്ജ് 10 രൂപയാകും

തിരുവനന്തപുരം: കൊവിഡ് കാലത്തേക്ക് മാത്രമായി മിനിമം ചാർജ്ജ് 10 രൂപയാക്കാനും കിലോമീറ്ററിന് 90 പൈസ വീതം ഈടാക്കാനും ഗതാഗത വകുപ്പിന്‍റെ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നിരക്ക് വർധന. പൊതു ഗതാഗത സംവിധാനം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് നിരക്ക് വർധനയ്ക്ക് ശിപാർശ ചെയ്തതെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട്...

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ റദ്ദാക്കി

ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍ 30 വരെ വരെ യാത്ര ചെയ്യുന്നതിനായി സാധാരണ ടൈംടേബിള്‍ പ്രകാരമുള്ള ട്രെയിനുകളില്‍ ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കും. ഇതോടൊപ്പം ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ്...

ഗുവാഹട്ടിയില്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഗുവാഹട്ടി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുവാഹട്ടിയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അസമിലുടനീളം രാത്രി കര്‍ഫ്യൂയും ഏർപ്പെടുത്തി. ഇത് കൂടാതെ അസമിലെ നഗരപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് അസമിലാണ്. നിലവിൽ 6300 കൊവിഡ് രോഗികളാണ് അസമില്‍ ചികിത്സയിൽ കഴിയുന്നത്.

ഓപ്പറേഷൻ ഷീൽഡ്; തൃശൂർ നഗരം ഭാഗികമായി അടച്ചു

തൃശൂര്‍:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കണ്ടൈന്മെന്റ് സോണുകൾ പ്രഖ്യാപിച്ച തൃശൂർ നഗരം ഭാഗികമായി അടച്ചു. അവശ്യ വസ്തുക്കൾ വിൽക്കാനുള്ള കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ, പോലീസ്, ജില്ലയിൽ പരിശോധന ശക്തമാക്കുകയും ചെയ്തു. തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട്,...

കൊച്ചിയിലേക്ക് ഇന്നെത്തുന്നത് 21 വിമാനങ്ങൾ

കൊച്ചി:   വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുമായി ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3,420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.