30 C
Kochi
Friday, July 30, 2021
Home Tags Covid spread

Tag: Covid spread

ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്രം നി​ർ​ത്തി​യ​ത് കൊ​വി​ഡ് വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി –കോ​ൺ​ഗ്ര​സ്

പൂ​ക്കോ​ട്ടും​പാ​ടം:അ​മ​ര​മ്പ​ല​ത്തെ ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൻറെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​ണ്​ പ​ഞ്ചാ​യ​ത്തി​ൽ കൊ​വി​ഡ് വ്യാ​പ​നം വർദ്ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​മ​ര​മ്പ​ലം കോ​ൺ​ഗ്ര​സ്സ് ക​മ്മി​റ്റി രം​ഗ​ത്ത്.വീ​ടു​ക​ളി​ൽ അ​ടി​സ്ഥാ​ന​സൗ​ക​ര്യം തീ​രെ​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​രെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ത്ത​താ​ണ് അ​മ​ര​മ്പ​ല​ത്ത് കൊ​വി​ഡ് വ്യാ​പ​നം കൂ​ടാ​ൻ കാ​ര​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യം കു​റ​വു​ള്ള വീ​ടു​ക​ളി​ൽ ഒ​രാ​ൾ​ക്ക് പോ​സി​റ്റി​വാ​യാ​ൽ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക്...

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്, 24 മണിക്കൂറിനിടെ 3, 11, 170 പേർക്ക് രോഗബാധ

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗ വ്യാപനത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3, 11, 170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. 24 മണിക്കൂറിനിടെ 4077 പേരാണ് മരണത്തിന് കീഴടങ്ങിയത്.ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 36,18,458 പേരാണ് നിലവിൽ ചികിത്സയിലുള്ളത്....

കൊവിഡ് രോഗവ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ തുടരും

മുംബൈ:കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു.സംസ്ഥാനത്തേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും യാത്രകള്‍ക്കും മറ്റും നിയന്ത്രണം പാലിക്കണമെന്നുമാണ്...

മത, രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായി: ലോകാരോഗ്യ സംഘടന

ജനീവ:മത, രാഷ്ട്രീയ പരിപാടികൾ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനു കാരണമായെന്ന് ലോകാരോഗ്യ സംഘടന. ഓരോ ആഴ്ചയും പുറത്തിറക്കുന്ന കൊവിഡ് അപ്ഡേറ്റ് ആയ ‘വീക്ക്‌ലി എപിഡെമിയോളജിക്കൽ അപ്ഡേറ്റിൻ്റെ’ ഏറ്റവും അവസാന ലക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ചയാണ് ഈ അപ്ഡേറ്റ് പുറത്തിറങ്ങിയിരിക്കുന്നത്.കൊവിഡ് രോഗബാധ വീണ്ടും വർദ്ധിക്കുന്നത് രാജ്യത്തെ വിവിധ വേരിയൻ്റുകളെപ്പറ്റിയുള്ള ചോദ്യങ്ങൾ...
തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്

മലപ്പുറത്ത് അതിതീവ്ര കൊവിഡ് വ്യാപനം; സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന് ടെസ്റ്റ് പൊസിറ്റിവ്‌ റേറ്റ്

മലപ്പുറം:പോലീസ് പരിശോധന കര്‍ശനമായി തുടരുമ്പോഴും പെരുന്നാളടുക്കുമ്പോള്‍ മലപ്പുറത്ത് കൊവിഡ‍് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാന ശരാശരിയുടെ പത്ത് ശതമാനത്തിലേറെ കൂടുതലാണ് മിക്കപ്പോഴും ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവ് നിരക്കും. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ പെരുന്നാളിനോടനുബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് മലപ്പുറം എസ്പി പറഞ്ഞു.കൊവിഡ് രണ്ടാം തരംഗത്തിൽ മലപ്പുറത്തെ...

കൊവിഡ് വ്യാപനം അതിതീവ്രമാകും; വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുമെന്ന് മുന്നറിയിപ്പ്. വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ പറയുന്നു. വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാൾ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.B. 1. 617 വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ...

കൊവിഡ് വ്യാപനം രൂക്ഷം; ലോഡ്ജ്, ഹോസ്റ്റലുകൾ സിഎഫ്എൽടിസികളാക്കും

തിരുവനന്തപുരം:കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ  ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ പ്രാഥമിക ചികിത്സയ്ക്കുള്ള സിഎഫ്എൽടിസികളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെഡിക്കൽ കൗൺസിൽ അടക്കമുള്ളവയിൽ റജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് താൽക്കാലിക റജിസ്ട്രേഷൻ നൽകാൻ നിർദേശം നൽകി.കെഎംഎസ്‌സിഎൽ, കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് പുറമേ...

കൊവിഡ് വ്യാപനം: എത്രയും വേഗം ഇന്ത്യ വിടാൻ പൗരൻമാർക്ക്​ നിർദേശം നൽകി യു എസ്​

വാഷിങ്​ടൺ:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എ​ത്രയും വേഗം ഇന്ത്യ വിടണമെന്ന്​ പൗരൻമാർക്ക്​ നിർദേശം നൽകി യു എസ്​ ട്രാവൽ -സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മെന്‍റ്​ എന്ന ട്വിറ്റർ അക്കൗണ്ടിലുടെയാണ്​ നിർദേശം പങ്കുവെച്ചത്​. ഇന്ത്യയിലേക്ക്​ യാത്ര ചെയ്യരുതെന്നും യു എസ്​ പൗരൻമാർ എത്രയും വേഗം സുരക്ഷിതരായി ഇന്ത്യ വിടണമെന്നും ട്വീറ്റിൽ പറയുന്നു....

കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം

കൊച്ചി:കൊവി‍ഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നൽകാൻ ആളുകളെത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം. 18 വയസിന് മുകളിൽ പ്രായമുള്ളവർ കൂടി കൊവിഡ് വാക്സിൻ എടുത്തു തുടങ്ങിയാൽ ക്ഷാമം രൂക്ഷമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ഇപ്പോൾ രക്തം നൽകാനെത്തുന്നവരുടെയെണ്ണം നന്നേ കുറവാണ്. കൊവി‍ഡ് പകരുമോ എന്ന ആശങ്കയാണ് പലര്‍ക്കും....

ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം അതിരൂക്ഷം: രാത്രികർഫ്യൂ പ്രഖ്യാപിച്ചു

കവരത്തി:കൊവിഡ് വ്യപനം രൂക്ഷമായതിനെ തുടർന്ന് ലക്ഷദ്വീപിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മണി മുതൽ രാവിലെ ഏഴു വരെയാണ് കർഫ്യൂ. അവശ്യ സർവീസുകളെയും കൊവിഡ് വാക്സിൻ എടുക്കാൻ എത്തുന്നവരെയും പരിശോധനക്ക് എത്തുന്നവരെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.പുറത്തു നിന്നു വരുന്നവർക്ക് ഏഴു ദിവസം വീട്ടിൽ ക്വറൻറീൻ നിർബന്ധമാക്കി....