Wed. Jan 22nd, 2025
കോഴിക്കോട്:

വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം. യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരും.

മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും സാഹചര്യം അനുസരിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സിപിഐഎമ്മിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ തനിക്ക് വോട്ട് ചെയ്തു.

വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ വ്യത്യസ്തമായ ആശയങ്ങളെ മണ്ണില്‍ വാഴിക്കില്ലെന്ന തീരുമാനം ഒരു പാര്‍ട്ടിക്കും പാടില്ല. അത്തരത്തില്‍ ജനാധിപത്യം പുലരണമെന്ന് താത്പര്യമുള്ള ആളുകളാണ് തനിക്ക് വോട്ട് ചെയ്തതെന്ന് കെ കെ രമ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കെ കെ രമയുടെ ചരിത്ര വിജയം.

എല്‍ഡിഎഫില്‍ നിന്ന് എല്‍ജെഡി കളത്തിലിറങ്ങിയ പോരാട്ടത്തില്‍ കെ കെ രമയുടെ വിജയം എല്‍ഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

By Divya