29 C
Kochi
Saturday, September 25, 2021
Home Tags Election 2021

Tag: Election 2021

കോൺ​ഗ്രസ് തോൽവി ​ഗൗരവമായി കാണണം; തിരുത്തലുകൾ വേണമെന്നും സോണിയഗാന്ധി

ന്യൂഡൽഹി:കോൺ​ഗ്രസിനുണ്ടായ തിരഞ്ഞെടുപ്പ് തോൽവി ​ഗൗരവമായി കാണണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി. തിരുത്തലുകൾ വേണമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചർച്ചയുണ്ടാകുമെന്നും സോണിയാ ​ഗാന്ധി പറഞ്ഞു.കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ​ഗാന്ധി. കേരളത്തിലേതടക്കമുള്ള തിരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ്യം തിരിച്ചറിയണം....

നിർത്തിയ എട്ട്​ മുസ്​ലിം സ്​ഥാനാർത്ഥികളും സംപൂജ്യർ; അസമിൽ ന്യൂനപക്ഷ മോർച്ച യൂനിറ്റുകൾ പിരിച്ചുവിട്ട്​ ബിജെപി

ഗുവാഹതി:അസമിൽ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വരുതിയിലാക്കാൻ ലക്ഷ്യമിട്ട്​ ഇറക്കിയ എട്ട്​ മുസ്​ലിം സ്​ഥാനാർത്ഥികളും സംപൂജ്യരായതോടെ സംസ്​ഥാനത്ത്​ തുടങ്ങിയ എല്ലാ ന്യൂനപക്ഷ മോർച്ച യൂനിറ്റുകളും പിരിച്ചുവിട്ട്​ ബിജെപി. 126 അംഗ സഭയിൽ ഇത്തവണയും അധികാരം നിലനിർത്താനായെങ്കിലും മുസ്​ലിം പ്രാതിനിധ്യം ഉറപ്പാക്കാനാകാതെ പരാജയപ്പെടുകയായിരുന്നു.പല ബൂത്തുകളിലും ഈ സ്​ഥാനാർത്ഥികൾക്ക്​ 20...

പാലായിലെ തോല്‍വി; സിപിഎമ്മുമായി താഴെത്തട്ടിൽ യോജിക്കാനായില്ലെന്ന് മാണിഗ്രൂപ്പ്

കോട്ടയം:സിപിഎമ്മുമായി താഴെത്തട്ടിൽ യോജിക്കാനാകാത്തതാണ് പാലായിലെ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമെന്ന് കേരളാ കോണ്‍ഗ്രസ്. പ്രാദേശികമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോയെന്നാണ് സംശയമെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. ഇത് ഇരുപാര്‍ട്ടികളും ഗൗരവമായി പരിശോധിക്കണം. മാണി സി കാപ്പനുമായി ഇടത് പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് നല്ല ബന്ധമെന്നും...

മനംനൊന്ത് ബിഡിജെഎസ് ഇടത്തേക്ക്

ന്യൂഡൽഹി:കേരള നിയമസഭ തിരഞ്ഞെടുപ്പിലെ വൻതോൽവിയുടെ പശ്ചാത്തലത്തിൽ എൻഡിഎ വിടാൻ ബിഡിജെഎസ് ഒരുങ്ങുന്നു. എൻഡിഎ കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കും. അതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി ബിഡിജെഎസ് വൃത്തങ്ങൾ പറഞ്ഞു.ഇന്ന് കൊല്ലത്തു നടക്കുന്ന സംസ്ഥാന കൗൺസിലിൽ തീരുമാനമുണ്ടായേക്കും. ഇടതു മുന്നണിയിൽ പ്രവേശനം തേടാൻ സാധ്യതയുണ്ടെന്നറിയുന്നു. ഇതേക്കുറിച്ചു വ്യക്തമായി...

തൃപ്പൂണിത്തുറയിലെ ബിജെപി വോട്ടുകള്‍ പോയത് യുഡിഎഫിന് തന്നെയെന്ന് കെ എസ് രാധാകൃഷ്ണന്‍

തൃപ്പൂണിത്തുറ:നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് പോയതുകൊണ്ടാണ് താന്‍ തോറ്റതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎൽഎ ആയിരുന്ന എം സ്വരാജിന്റെ തോല്‍വിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി വോട്ടു കച്ചവടമാണെന്ന എൽഡിഎഫിന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് കെ എസ്...

തിരഞ്ഞെടുപ്പ് വിജയം തടയാൻ ചില ഹീന ശക്തികൾ ശ്രമിച്ചെന്ന് ജി സുധാകരൻ

ആലപ്പുഴ:തിരഞ്ഞെടുപ്പ് വിജയത്തിൽ തടസം ഉണ്ടാക്കാൻ ചില ഹീന ശക്തികൾ പ്രവർത്തിച്ചുവെന്ന് ജി സുധാകരൻ. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത പോസ്റ്റുകൾ പതിച്ചു. കള്ളക്കേസുകൾ നൽകാനുള്ള ശ്രമങ്ങളും ഉണ്ടായി എന്നും സുധാകരൻ പറഞ്ഞു.രാഷ്ട്രീയ ക്രിമിനലിസം നിറഞ്ഞ വാർത്തകൾ മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് നൽകി. നേതൃത്വത്തെ അംഗീകരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഒരാൾക്കും...

ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാകാന്‍ ആഗ്രഹിക്കുന്നില്ല: മമതാ ബാനര്‍ജി

കൊല്‍ക്കത്ത:ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാകുന്നത് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. രാഷ്ട്രീയമായി അവരെ ഞാന്‍ എതിര്‍ക്കും. എന്നാല്‍ അവര്‍ പൂജ്യരായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മമത പറഞ്ഞു.ബിജെപി പകരം ഇടതുപക്ഷം സീറ്റുകള്‍ നേടുന്നതാണ് നല്ലത്. അവരുടെ ശുഷ്‌കാന്തി ബിജെപിക്ക് അനുകൂലമായി. അവര്‍ സ്വയം...

തിരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെന്ന് ബിജെപി; ബിഡിജെഎസിനും വിമര്‍ശനം, തോല്‍വി പഠിക്കാന്‍ സമിതി

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ വീഴ്ച ഉണ്ടായെന്നാണ് ബിജെപി വിലയിരുത്തല്‍. ബിഡിജെഎസിനെതിരെയും യോ​ഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ബിഡിജെഎസ് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കിയില്ലെന്നാണ് വിലയിരുത്തല്‍.കയ്യിലുള്ള നേമം പോയതിന്‍റെ കനത്ത തിരിച്ചടിക്കപ്പുറം ബിജെപിയുടെ  വോട്ട് ശതമാനവും ഇത്തവണ...

തോറ്റതിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍; അക്രമസംഭവങ്ങളില്‍ മമതയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.ബംഗാള്‍ കത്തുകയാണെന്നും സംസ്ഥാനത്ത് എത്രയും വേഗം രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു....

സ്റ്റാലിന്‍ വിജയിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ജസ്റ്റിസ് കട്ജു

ന്യൂഡല്‍ഹി:തമിഴ്‌നാട് നിയമസഭയിലേക്ക് എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡിഎംകെ മുന്നണി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കരുണാനിധിയുടെ പക്കല്‍ എത്ര പണം ഉണ്ടായിരുന്നെന്നും ഇപ്പോള്‍ മാരന്‍ അടക്കമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് എത്ര പണമുണ്ടെന്നും കട്ജു...