Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

തമിഴ്‌നാട് നിയമസഭയിലേക്ക് എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന ഡിഎംകെ മുന്നണി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കരുണാനിധിയുടെ പക്കല്‍ എത്ര പണം ഉണ്ടായിരുന്നെന്നും ഇപ്പോള്‍ മാരന്‍ അടക്കമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് എത്ര പണമുണ്ടെന്നും കട്ജു ചോദിച്ചു.

ആയിരക്കണക്കിന് കോടി രൂപ കൈവശം ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ഈ കുടുംബം ഇന്ന് വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണെന്നും കട്ജു പറഞ്ഞു. ദൈവം ഉണ്ടോ എന്ന് സംശയിക്കുന്നു. ഉണ്ടെങ്കില്‍ എന്റെ ദത്ത് സംസ്ഥാനമായ തമിഴ്‌നാടിനെ രക്ഷിക്കട്ടെ എന്നും കട്ജു ഫേസ്ബുക്കില്‍ എഴുതി.

By Divya