28 C
Kochi
Friday, October 22, 2021
Home Tags Critisise

Tag: critisise

കേന്ദ്ര വാക്സീൻ നയത്തിന് ബജറ്റിൽ വിമ‌ർശനം

തിരുവനന്തപുരം:കൊവിഡ് വാക്സിൻ നയത്തിൽ കേന്ദ്രസർക്കാരിന് കേരള ബജറ്റിൽ വിമർശനം. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര കൊവിഡ് വാക്സിൻ നയം തിരിച്ചടിയായെന്ന് കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ കയറ്റുമതിയിൽ പാളിച്ചയുണ്ടായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വാക്സീൻ കയറ്റുമതിയിൽ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റ് വിമർശിച്ചു.

ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് ശിവസേന

മുംബൈ:ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനദ്രോഹപരമായ പുതിയ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശിവസേന. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനം കൈക്കൊള്ളാൻ. ലക്ഷദ്വീപിൽ ബീഫ് നിരോധനം നടപ്പാക്കുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഗോവയിലും ബിജെപി ഭരിക്കുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും നിരോധനം നടപ്പാക്കുന്നില്ലെന്ന് ശിവസേന എം...

ആർഎസ്എസിനെ വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം:ആർഎസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ആർഎസ്എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാവുന്നു. അവരുടെ ശ്രമം വിജയിക്കാത്ത ഒരു ഇടം മലയാളികളുടെ മാതൃഭൂമിയായ കേരളമാണെന്നും അദ്ദേഹം...

രമേശ് ചെന്നിത്തലക്കെതിരെ എ ​ഗ്രൂപ്പ്

തിരുവനന്തപുരം:കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ അവസാനഘട്ടത്തിൽ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന രമേശ് ചെന്നിത്തല സോണിയ ​ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞതിൽ പരസ്യ വിമർശനവുമായി എ ​ഗ്രൂപ്പ്. ഇങ്ങനെയൊരു കത്ത് അയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയാണെന്ന് എ ​ഗ്രൂപ്പ് നേതാവ് കെസിജോസഫ് പറഞ്ഞു.രമേശ് ചെന്നിത്തല സോണിയ​ഗാന്ധിക്ക്...

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്:ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് പ്രശ്നത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രസിഡന്‍റിന് ഒരു ലക്ഷം ഇ - മെയിലുകൾ അയക്കുന്ന...

കെജ്‌രിവാൾ ദേശീയപതാകയെ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നു, വിമർശനവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി:മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദേശീയപതാകയെ അലങ്കാരവസ്തുവായാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ. ഇത് ദേശീയപതാക ചട്ടത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രമന്ത്രിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രഹ്ലാദ് പട്ടേൽ കെജ്രിവാളിന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.ദേശീയപതാക അലങ്കാരത്തിനായി ഉപയോഗിച്ചതായാണ് തോന്നുന്നത്. പതാകയുടെ നടുവിലുള്ള വെളുത്തഭാഗം കുറക്കുകയും പച്ചഭാഗം അതിലേക്ക് ചേർക്കുകയും...

വായ്പ പരിധി; കേന്ദ്ര നിലപാടിനെ വിമർശിച്ച് ഗവർണർ

തിരുവനന്തപുരം:കേന്ദ്രത്തെ വിമർശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തി. ഇത് ഫെഡറലിസത്തിന് ചേരാത്തതെന്ന് എന്നായിരുന്നു ഗവർണറുടെ വിമർശനം. വളര്‍ച്ചാനിരക്ക് ഉറപ്പാക്കുക വെല്ലുവിളിയായി.അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നൽകും. മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കര്‍ഷകരുടെ വരുമാനം 50% കൂട്ടി കൃഷിഭവനുകള്‍...

കേന്ദ്ര സര്‍ക്കാരിൻ്റെ ജനവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി:ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയും അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയും അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. വികസനം എന്ന പേരില്‍ നടത്തുന്ന നടപടികളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരിക്കുന്നത്.‘ലക്ഷദ്വീപില്‍ വികസനം വരുന്നു! ഇവിടെയുമിതാ വീണ്ടും അച്ഛേ ദിന്‍ വരുന്നു,’ എന്ന കുറിപ്പിനൊപ്പമാണ് കാര്‍ട്ടൂണ്‍...

ലതിക സുഭാഷിനെതിരെ അഡ്വ പ്രിൻസ് ലൂക്കോസ്

കോട്ടയം:എൻസിപി നേതാവും മുൻ മഹിളാ കോൺ​ഗ്രസ് നേതാവുമായ ലതിക സുഭാഷിനെതിരെ ഏറ്റുമാനൂർ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ പ്രിൻസ് ലൂക്കോസ്. തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിൻ്റെ പ്രഖ്യാപനമാണ് എൻസിപി പ്രവേശനമെന്ന് പ്രിൻസ് ലൂക്കോസ് ആരോപിച്ചു.‘UDFനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ലതികയുടെ ലക്ഷ്യം. യുഡിഎഫിൽ അനൈക്യം ഉണ്ടെന്ന പ്രതീതിയാണ് പരാജയത്തിന് കാരണം....

യോഗിക്കെതിരെ വിമർശനവുമായി ബിജെപി എംഎൽഎ

ലഖ്​നൗ:ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനമുയർത്തി ബിജെപി എംഎൽഎ രംഗത്ത്​. കൊവിഡിനെ നേരിടുന്നതിൽ യോഗി സർക്കാർ പരാജയമാണെന്നും ഇതിനെക്കുറിച്ച്​ കൂടുതൽ പറഞ്ഞാൽ രാജ്യദ്രോഹം ചുമത്തിയേക്കാമെന്നും സീതാപൂർ എംഎൽഎ രാകേഷ്​ റാത്തോഡ്​ പ്രതികരിച്ചു.ഇതിന്‍റെ വിഡിയോ വൈറലായതോടെ വിശദീകരണവുമായി രാകേഷ്​ എത്തി. ''സീതാപൂർ ജില്ലയിലെ ജമയ്യത്​പൂരിൽ ഞാനൊരു ട്രോമ...