Thu. Mar 28th, 2024
ന്യൂഡൽഹി:

ഇന്ത്യയിൽ കൊവിഡ് 19ന്‍റെ രണ്ടാംവ്യാപനത്തിൽ ജനങ്ങൾ വലയു​മ്പോൾ നിരവധി രാജ്യങ്ങളും ഭീമൻ കമ്പനികളുമെല്ലാം സഹായവുമായെത്തിയിരുന്നു. അതിൽ പ്രധാനമായിരുന്നു ആഗോള ഭീമൻമാരായ ഗൂഗ്​ൾന്‍റെ സഹായം. ഗൂഗ്​ൾ സിഇഒ സുന്ദർ പിച്ചെ ഇന്ത്യക്ക്​ 135കോടിയുടെ സഹായം നൽകുന്നതായി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

സഹായപ്രഖ്യാപനത്തിന്​ പിന്നാലെ നിരവധി പേർ നന്ദി അറിയിച്ച്​ ട്വീറ്റ്​ ചെയ്യുകയും ചെയ്​തു. എന്നാൽ അതിലൊരു ട്വീറ്റാണ്​ ഇപ്പോൾ വൈറൽ. തന്‍റെ ജിമെയിൽ അക്കൗണ്ട്​ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ്​ പരാതി.
‘ഹലോ സർ, എങ്ങനെയുണ്ട്​? എന്‍റെ ജിമെയിൽ ഐ ഡിയുടെ പാസ്​വേഡ്​ മറന്നുപോയി പാസ്​വേഡ്​ പുനസ്​ഥാപിക്കാൻ സഹായിക്കണം’ എന്നതായിരുന്നു ട്വീറ്റ്​. @Madhan67966174 എന്ന ട്വിറ്റർ അക്കൗണ്ട്​ കൈകാര്യം ചെയ്​തിരുന്നയാളുടേതാണ്​ ആവശ്യം.

പരാതി ഉന്നയിച്ച ട്വീറ്റിൽ ഗൂഗ്​ൾ സിഇഒ മറുപടി നൽകിയിട്ടില്ല. തമിഴ്​നാട്​ സ്വദേശിയുടെതാണ്​ ട്വീറ്റ്​. ട്വീറ്റിന്​ നിരവധി മറുപടികളാണ്​ ഇതിനോടകം ലഭിച്ചത്​. കാര്യപ്രസക്​ത കാര്യങ്ങൾ പങ്കുവെക്കുമ്പോൾ ഇത്തരം തമാശകൾ പറയുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്​.

By Divya