Sat. Apr 20th, 2024
kerala man conributes oxygen cylinders to government hospital

ചാലക്കുടി: ചാലക്കുടിയിൽ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടെന്നറിഞ്ഞു സഹായവുമായി നഗരത്തിലെ തന്നെ വ്യാപാരസ്ഥാപനം. ചാലക്കുടി ട്രാംവേ  റോഡിൽ കാവുങ്ങൽ അജൻസിസ്‌ നടത്തുന്ന ആന്റിൻ ജോസ് ആണ് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു നൽകിയത്. 

ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ൻറെ കു​റ​വ് മ​ന​സ്സി​ലാ​ക്കി​യ ആ​ൻ​റി​ൻ തന്റെ പ​ക്ക​ലു​ള്ള 50 ഓക്സിജൻ സി​ലി​ണ്ട​റും ആ​രും ആ​വ​ശ്യ​പ്പെ​ടാ​തെ കൊ​ടു​ക്കുകയായിരുന്നു. ഓക്​​സി​ജ​ൻ കി​ട്ടാ​തെ നൂ​റു​ക​ണ​ക്കി​ന്​ പേ​ർ ഉ​ത്ത​രേ​ന്ത്യ​യി​ൽ മ​രി​ച്ചു​വീ​ഴു​ന്ന കാ​ഴ്​​ച ദിവസേന നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മേഖലക്ക് കൈത്താങ്ങുമായി ഈ ചെറുപ്പക്കാരൻ എല്ലാവര്ക്കും മാതൃകയായിരിക്കുന്നത്.

കോവിഡ് അനിയന്ത്രിതമായി കേരളത്തിൽ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൂക്ഷിച്ചില്ലെങ്കിൽ  ഉത്തരേന്ത്യക്ക് സമാനമായ സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധരടക്കം പറയുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യമേഖല അടക്കം തയാറെടുപ്പുകൾ നടത്തുമ്പോൾ ഇത്തരത്തിൽ സഹായ സന്നദ്ധതയുമായി ആളുകളുടെ വരവ് സംസ്ഥാനത്തിന് വലിയൊരു സഹായം തന്നെയാണ്.

വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചതു മുതലെ ദുരിതാശ്വാസ നിധിയിലേക്കടക്കം ജനങ്ങൾ സംഭാവനകൾ ചയ്തത് സർക്കാരിന് വലിയ പിന്തുണ നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയിലെപോലെ ഓക്​​സി​ജ​ൻ കിട്ടാത്ത സാഹചര്യം എവിടെയും ആവർത്തിക്കാതിരിക്കാനായി ആന്റിൻ ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയത്.

സ്വന്തം സ്ഥാപനത്തിൽ വി​ൽ​പ​ന​ക്ക്​ വെച്ചിരുന്ന  50 ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ന​ഷ്​​ട​ത്തെ​ക്കു​റി​ച്ച്​ വേ​വ​ലാ​തി​പ്പെ​ടാ​തെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ൽ​ക്കുകയായിരുന്നു. ഒ​രു രോ​ഗി​യും ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ക​ഷ്​​ട​പ്പെ​ട​രു​തെ​ന്നും ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ഇ​നി​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് സി​ലി​ണ്ട​ർ കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ആ​ൻ​റി​ൻ പ​റ​ഞ്ഞു. 

ആന്റിന്റെ ഈ ​മാ​തൃകാ തീരുമാനത്തെക്കുറിച്ചറിഞ്ഞ ചാ​ല​ക്കു​ടി ടൗ​ൺ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ കൂ​ലി വാ​ങ്ങാ​തെ സി​ലി​ണ്ട​റു​ക​ൾ സ്ഥാപനത്തിൽ നിന്ന് വ​ണ്ടി​യി​ലേ​ക്ക് ക​യ​റ്റി​ക്കൊ​ടു​ത്തുഎന്നൊരു സംഭവം കൂടി ഇതിനു പിന്നാലെ ഉണ്ടായി. 

രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്​​സി​ൻ സി​ലി​ണ്ട​ർ ക്ഷാ​മ​ത്തെ​ച്ചൊ​ല്ലി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​ശ​ങ്ക പ​ങ്കു​വെ​ച്ചി​രു​ന്നു. 12,500 രൂ​പ​യാ​ണ് ഇപ്പോൾ ഒ​രു സി​ലി​ണ്ട​ർ ഓക്സിജന്റെ വി​ല. പണം കൊടുക്കാൻ തയ്യാറായാണെങ്കിലും കി​ട്ടാ​നി​ല്ലാ​ത്ത​താ​ണ്​ നിലവിലെ പ്ര​ശ്നം.  

ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണാനായി ന​ഗ​ര​സ​ഭ പ്രാ​ൺ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് സി​ലി​ണ്ട​ർ വാ​ങ്ങാ​ൻ ജ​ന​ങ്ങ​ളി​ൽ ​നി​ന്ന് ഫ​ണ്ട് സ്വ​രൂ​പി​ക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതിലേക്കായി ചാ​ല​ക്കു​ടിയിലെ വിവിധ വ്യാപാരികളും, മത-സാമൂഹിക പ്രവർത്തകരും പൂർണ പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ്.

പ്രാദേശികമായ ഒരു ഫേസ്ബുക് കൂട്ടായ്മയുടെ പേജിലൂടെയാണ്  ഈ വാർത്ത ആദ്യം പുറത്തുവന്നത്. തുടർന്ന് ഇത് സമൂഹ മാധ്യമങ്ങളിൽ വേഗത്തിൽ പ്രചരിക്കുകയായിരുന്നു. വാർത്ത അറിഞ്  വിവിധ പ്രദേശങ്ങളിൽ നിന്ന് ആന്റിന്  സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമാണ്.