Tue. Apr 16th, 2024
അമിത വിലയും നിലവാരം ഇല്ലായ്മയും: സംസ്ഥാനത്ത് ഓക്‌സി മീറ്ററിന് ക്ഷാമം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ശരീരത്തിലെ ഓക്‌സിജന്‍ നില അളക്കുന്ന പള്‍സ് ഓക്‌സി മീറ്ററിന് ക്ഷാമം. ലഭ്യമായവ തന്നെ നിലവാരം കുറഞ്ഞവയെന്നുമാണ് പരാതി.

ശരീരത്തില്‍ നിന്ന് രക്തം എടുക്കാതെ തന്നെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കണ്ടെത്തുന്നതിനാണ് പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിക്കുന്നത്.  കോവിഡിന് മുമ്പ് മുന്‍നിര ബ്രാന്‍ഡുകളുടെ ഓക്‌സി മീറ്ററുകള്‍ 600 രൂപയ്ക്ക് വരെ ലഭ്യമായിരുന്നു. എന്നാലിപ്പോള്‍ വില 2000 ത്തിന് മുകളിലാണ്. ഏപ്രില്‍ മാസത്തോടെയാണ് വില ഇത്രയധികം വര്‍ധിച്ചതും ക്ഷാമമുണ്ടായതെന്നും മെഡിക്കല്‍ അധികൃതര്‍ പറയുന്നു.

മെഡിക്കല്‍ ഷോപ്പുകളില്‍ 700 രൂപയുടെ സ്ഥാനത്ത് 1500 മുതല്‍ 3000 രൂപ വരെ ഈടാക്കുന്നുവെന്നും പരാതി. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തങ്ങള്‍ക്ക് വില കൂട്ടിയാണ് തരുന്നതെന്നാണ് മെഡിക്കല്‍ ഷോപ്പുകാരുടെ വിശദീകരണം.