Reading Time: < 1 minute
തിരുവനന്തപുരം:

വേണ്ട ഇനി വിട്ടുവീഴ്ച എന്ന ഹാഷ്ടാഗ് ക്യാംപെയ്‌നുമായി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കുന്ന വീഡിയോകള്‍ക്കെല്ലാം വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീട്ടുജോലിയുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ വകുപ്പ് പുതുതായി പുറത്തിറക്കിയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വീട്ടുകാരെ സഹായിക്കുന്നതായി രണ്ടു പേര്‍ തമ്മില്‍ വാട്‌സ്ആപ്പില്‍ ചാറ്റു ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കുന്ന വീഡിയോയില്‍ വീട്ടു ജോലി സഹായമല്ലെന്നും ഇതൊക്കെ എല്ലാവരും ഒരുമിച്ചു ചെയ്യേണ്ടതല്ലേ എന്നും പറയുന്നു.
വീട്ടുജോലികളില്‍ പുരുഷന്മാര്‍ സഹായിക്കുന്നതിനെ വലിയ സംഭവമായി കാണേണ്ടതില്ലെന്നും വീട്ടുജോലികളില്‍ പങ്കാളിയാകുക എന്നത് ഔദാര്യമല്ലെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പങ്കുവെയ്ക്കുന്നുണ്ട്.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Advertisement