24 C
Kochi
Tuesday, December 7, 2021

Daily Archives: 23rd April 2021

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാർ ഐപിഎസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനാൽ അവശ്യസേവനങ്ങൾക്കുള്ളർ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളിൽ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.അവശ്യ സർവ്വീസ് വിഭാ​ഗത്തിൽപ്പെട്ടവർ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഐഡി കാർഡ്...
തിരുവനന്തപുരം:കൊവിഡ് വാക്സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്ടം സഹിച്ച് വാക്സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക്ക് പറഞ്ഞു.കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. ഈയൊരു സാഹചര്യത്തില്‍ ആയിരം കോടിയൊക്കെ എടുത്ത് ഒറ്റയടിക്ക് ചിലവു ചെയ്യുക എന്നത് കൂടുതല്‍ സാമ്പത്തിക...
തിരുവനന്തപുരം:കെ എം ഷാജി എംഎൽഎ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ എത്തി. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കി. കെഎംഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു.ഈമാസം പതിനാറിന് ചോദ്യം ചെയ്യലിന് വിജിലന്‍സിന് മുന്നിലെത്തിയപ്പോഴാണ് രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സാവകാശം കെഎംഷാജി തേടിയത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത നാല്‍പ്പത്തി ഏഴ് ലക്ഷത്തിലധികം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്ന് പിരിച്ചതെന്നായിരുന്നു വാദം.ഇതിന്റെ രേഖകള്‍ വീണ്ടെടുക്കാനാണ് രണ്ട് ദിവസം കൂടി സാവകാശം തേടിയത്. തന്റെ...
SC Adjourns Suo Moto COVID-19 Matter, Harish Salve Recuses Himself as Amicus
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് നിന്ന് സ്വയം പിന്മാറുന്നു എന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ അപേക്ഷ സുപ്രീം കോടതി അനുവദിച്ചു. സാൽ‌വെയുടെ അഭ്യർ‌ത്ഥന കോടതി അംഗീകരിക്കുകയും അമിക്കസായി നിയമിക്കാനുള്ള തീരുമാനം ബെഞ്ച് ഏകകണ്ഠമായി എടുത്തതിനാൽ താൽ‌പ്പര്യ വിരുദ്ധത സംബന്ധിച്ച ചോദ്യം ഉണ്ടാകില്ലെന്നും കോടതി അദ്ദേഹത്തെ അറിയിച്ചു.സാൽ‌വെയെ സ്ഥാനമൊഴിയാൻ അനുവദിച്ച ശേഷം, കോടതി അവസാന ഉത്തരവിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഏപ്രിൽ...
മലപ്പുറം:കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു. 16 പഞ്ചായത്തുകളിൽ ജില്ലാ കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്​, മുതുവല്ലൂർ, ചേലേ​മ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്​, ഒതുക്കുങ്ങൽ, താനാളൂർ, നന്ന​മ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയം​ങ്കോട്​, ആല​ങ്കോട്​, വെട്ടം, പെരുവള്ളൂർ ​ഗ്രാമപഞ്ചായത്തുകളിലാണ്​ നിരോധനാജ്ഞ.ഇന്ന്​ രാത്രി ഒമ്പത്​ മുതൽ ഈ മാസം 30ാം തീയതി വരെയാണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്​. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 30 ശതമാനം കൂടുതലുള്ള...
ന്യൂഡല്‍ഹി:വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് തനിക്ക് അനുശോചന സന്ദേശമയച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയ്ക്ക് മറുപടിയുമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. തന്റെ മരണം പ്രഖ്യാപിക്കാന്‍ എന്ത് അടിയന്തര സാഹചര്യമായിരുന്നുവെന്ന് സുമിത്ര ചോദിച്ചു. കുറഞ്ഞപക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കണമായിരുന്നുവെന്നും ശശി തരൂരിന് തന്റെ കുടുംബം മറുപടി നല്‍കിയിട്ടുണ്ടെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.വ്യാഴാഴ്ച രാത്രിയാണ് സുമിത്ര മഹാജന് അന്തരിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് അനുശോചന സന്ദേശം അയച്ച്...
ന്യൂഡൽഹി:കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ റഷ്യയിൽ നിന്നും 50,000 മെട്രിക്ക് ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്രസ‍ർക്കാ‍ർ അറിയിച്ചു.റഷ്യയിൽ നിന്നും കപ്പൽ മാർ​ഗം അരലക്ഷം മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കാനാണ് തീരുമാനം. ഇതോടൊപ്പം നാലു ലക്ഷം കുത്തിവയ്പിനുള്ള റെംഡെസിവിർ എല്ലാ ആഴ്ചയും നൽകാമെന്നും റഷ്യ...
ന്യൂഡല്‍ഹി:ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോ​ഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു.അതേസമയം, ദില്ലിയിൽ ലക്ഷണങ്ങൾ ഉള്ള ആരോഗ്യ പ്രവർത്തകരിലേക്ക് മാത്രം ആയി കൊവിഡ് ടെസ്റ്റ് ചുരുക്കാൻ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റീനിൽ കഴിയാനും നിർദ്ദേശിച്ചിട്ടുണ്ട്....
ദുബായ്:സ്വകാര്യ മേഖലയിലുൾപ്പെടെ സ്വദേശി യുവതക്ക് തൊഴിൽസാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് തന്ത്രപരമായ പദ്ധതികളുമായി ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ. പ്രാദേശിക മാനവ വിഭവശേഷി ഉയർത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ജോലി നേടുന്നതിനും നിലനിർത്തുന്നതിനുമുള്ള ദുബായിയുടെ ശ്രമങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇമാറാത്തി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻറ്​ കൗൺസിൽ സ്ഥാപിച്ചു.സ്വകാര്യമേഖലയിൽ ഇമാറാത്തികളുടെ തൊഴിൽ വർദ്ധിപ്പിക്കുന്നതിനുള്ള നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വികസിപ്പിക്കുന്നതിന് സർക്കാരും സ്വകാര്യമേഖലയും തമ്മിലെ സഹകരണം വർദ്ധിപ്പിക്കുകയാണ് പുതിയ കൗൺസിലിെൻറ പ്രധാന ചുമതല.ഇമാറാത്തി മാനുഷിക മൂലധനത്തിൽ നിക്ഷേപം നടത്തുന്നതിനും...
ന്യൂഡല്‍ഹി:മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അന്തരിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അനുശോചന സന്ദേശം അയച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. എന്നാല്‍ സുമിത്ര മഹാജന് യാതൊരു കുഴപ്പമില്ലെന്ന വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയതോടെ തരൂര്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.വ്യാഴാഴ്ച രാത്രിയാണ് സുമിത്ര മഹാജന്‍ അന്തരിച്ചെന്ന് തെറ്റിദ്ധരിച്ച് തരൂര്‍ അനുശോചന സന്ദേശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നായിരുന്നു തരൂരിന്റെ...