Thu. Apr 25th, 2024
ദുബായ്:

സ്വകാര്യ മേഖലയിലുൾപ്പെടെ സ്വദേശി യുവതക്ക് തൊഴിൽസാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് തന്ത്രപരമായ പദ്ധതികളുമായി ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ. പ്രാദേശിക മാനവ വിഭവശേഷി ഉയർത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ജോലി നേടുന്നതിനും നിലനിർത്തുന്നതിനുമുള്ള ദുബായിയുടെ ശ്രമങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇമാറാത്തി ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻറ്​ കൗൺസിൽ സ്ഥാപിച്ചു.

സ്വകാര്യമേഖലയിൽ ഇമാറാത്തികളുടെ തൊഴിൽ വർദ്ധിപ്പിക്കുന്നതിനുള്ള നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വികസിപ്പിക്കുന്നതിന് സർക്കാരും സ്വകാര്യമേഖലയും തമ്മിലെ സഹകരണം വർദ്ധിപ്പിക്കുകയാണ് പുതിയ കൗൺസിലിെൻറ പ്രധാന ചുമതല.

ഇമാറാത്തി മാനുഷിക മൂലധനത്തിൽ നിക്ഷേപം നടത്തുന്നതിനും ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിനും എല്ലായ്പ്പോഴും ഉയർന്ന മുൻ‌ഗണന നൽകിയ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ കാഴ്ചപ്പാടുകൾക്കനുസൃതമായാണ് പുതിയ പദ്ധതികളൊരുങ്ങുന്നത്.

By Divya