Thu. Apr 25th, 2024
Vaccine shortage leads to great trouble in Kerala

 

കോട്ടയം:

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്തെ പല വാക്സിൻ കേന്ദ്രങ്ങളിലും ആളുകളുടെ തിക്കും തിരക്കും. കോട്ടയത്ത് വാക്സീനെടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്സിനേഷന്‍ ക്യാംപില്‍ ടോക്കണ്‍ വിതരണത്തില്‍ അപാകതയെന്ന് പരാതി ഉയർന്നു. 

വാക്സീനെടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്സീനെടുക്കാൻ എത്തിയവർ കൂടി നിൽക്കാൻ തുടങ്ങിയതോടെ പൊലീസ് ടോക്കൺ നൽകാൻ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. ക്യൂ നിൽക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം.

പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയും ഉള്ളത്.

കോഴിക്കോട് ചെ​റൂ​പ്പ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ബ​ഹ​ള​വും സം​ഘ​ർ​ഷ​വും ഉണ്ടായി. ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം വാ​ക്സി​ൻ കു​ത്തി​വെ​പ്പ് ന​ട​ക്കു​ന്ന ചെ​റൂപ്പ ആശുപത്രിയിൽ ക​ഴി​ഞ്ഞ ദി​വ​സം 500 ഡോ​സ് വാ​ക്സി​നാ​ണ് എ​ത്തി​യ​ത്. അ​തി​ൽ 350 ഡോ​സ് തി​ങ്ക​ളാ​ഴ്ച​ത​ന്നെ കു​ത്തി​വെ​ച്ച​തോ​ടെ 150 വാ​ക്സിനാണ് ബാക്കിയായത്.

https://www.youtube.com/watch?v=Bt61MxKgeW0

By Athira Sreekumar

Digital Journalist at Woke Malayalam