Fri. Apr 26th, 2024
ന്യൂഡല്‍ഹി:

എസ്എൻസി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വെച്ച് സുപ്രീം കോടതി. രണ്ടാഴ്ച്ചത്തേക്കാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഊര്‍ജ വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷയിലാണ് കേസ് മാറ്റിയിരിക്കുന്നത്.

27ാം തവണയാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റുന്നത്. ഇനിയും കേസ് മാറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി. ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചതിന് പിന്നില്‍ വന്‍ ശക്തിയായ അദാനിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

മോദി പിണറായി കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് അദാനിയെന്നും ചെന്നിത്തല ആരോപിച്ചു.

By Divya