24 C
Kochi
Tuesday, December 7, 2021

Daily Archives: 6th April 2021

തിരുവനന്തപുരം:സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഇടതുപക്ഷത്തിന് അനുകൂലമാണ് രാഷ്ട്രീയ സാഹചര്യം. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. ആലപ്പുഴയില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.ശബരിമല വിഷയത്തില്‍ വളരെ ശ്രദ്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. തങ്ങളോട് ഇതേക്കുറിച്ച് ചോദിക്കരുത്. നേരത്തെ തന്നെ ശബരിമലയെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇവിടെ പ്രശ്‌നം അതൊന്നുമല്ല. വിശ്വാസികളെ വെറുതെ വിടുക. വിശ്വാസത്തില്‍ സമ്മര്‍ദം ചെലുത്തരുത് എന്നാണ്. മനസിന്റെ സ്വാതന്ത്ര്യത്തിന് എതിരാണ് അതെന്നും സുധാകരന്‍ വ്യക്തമാക്കി.അതേസമയം...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സിപിഐഎം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാനായില്ല. പുന്നപ്രയിലാണ് ഇരുവര്‍ക്കും വോട്ട്. എന്നാല്‍ അനാരോഗ്യം കാരണം ഇവിടെ വരെയാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട് ചെയ്യാനാകാഞ്ഞത്.തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വി എസ് അച്യുതാനന്ദന്‍. എണ്‍പത് വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വി എസിന് അത് ഉപയോഗിക്കാനായില്ല.
കൽപറ്റ:വയനാട്​ കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട്ട്​ വോട്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന്​ വോ​ട്ടെടുപ്പ്​ നിർത്തിവെച്ചു. കൈപ്പത്തി ചിഹ്നത്തിന്​ രേഖപ്പെടുത്തിയ വോട്ട്​ താമരക്കും സ്വതന്ത്ര സ്​ഥാനാർത്ഥിയുടെ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​ ആരോപിച്ചായിരുന്നു വോട്ടർമാർ ബഹളം വെച്ചത്​. കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തായ അൻസാരിയ കോംപ്ലക്സിലാണ്​ സംഭവം.കൈപ്പത്തിക്ക്​ രേഖപ്പെടുത്തിയ വോട്ടിൽ ര​ണ്ടെണ്ണം താമരക്കും ഒന്ന്​ ആന ചിഹ്നത്തിനുമാണ്​ പോയതെന്ന്​ വി വി പാറ്റിൽ കാണിച്ചതായി മൂന്ന്​ വോട്ടർമാർ പരാതിപ്പെടുകയായിരുന്നു​. വയനാട്​ കലക്​ട്രേറ്റിൽ നിന്ന്​...
കൊച്ചി:വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി. വൈപ്പിനിൽ നിന്ന് രണ്ട് പരാതികളാണ് ഉയർന്നുവന്നിരിക്കുന്നത്. മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എൽപി സ്‌കൂളിൽ 125 നമ്പർ ബൂത്തിൽ ആണ് കള്ളവോട്ട് നടന്നതായി പരാതി വന്നിരിക്കുന്നത്.കുറിയപ്പശ്ശേരി അനി എന്ന വോട്ടർക്കാണ് വോട്ട് നഷ്ടപ്പെട്ടത്. അൽപ നേരം മുൻപ് വോട്ട് ചെയ്യാനെത്തിയ അനിലിന്റെ വോട്ട് ഏഴ് മണിക്ക് തന്നെ രേഖപ്പെടുത്തിയെന്നാണ് പോളിംഗ് ഓഫിസർ അറിയിച്ചത്. തുടർന്ന് പോളിംഗ് ബൂത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന...
ആലപ്പുഴ:സ്വാമി അയ്യപ്പാ എനിക്കും എൻ്റെ സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോടതി വിധി നടപ്പാക്കാന്‍ എടുത്തുചാടി ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ക്ഷമിക്കണം എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം.അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നതില്‍ ആത്മാര്‍ത്ഥത ഉണ്ടെന്ന് കരുതാം. അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ കാപട്യമാണ്. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം...
മലപ്പുറം:യുഡിഎഫ് തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും മുന്നേറ്റമുണ്ടാക്കുമെന്ന റിപ്പോർട്ടാണ് യുഡിഎഫിന് ലഭിച്ചത്. യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പറയുന്നതിൽ അതിശയോക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലൊക്കെ അനുകൂല സാഹചര്യമാണ്. 80ന് മുകളിൽ സീറ്റ് നിഷ്പ്രയാസം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയാണുള്ളതെന്നും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട്...
കോഴിക്കോട്:ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ് ധർമജനെ തടഞ്ഞത്. സ്ഥാനാർത്ഥി ബൂത്ത് സന്ദർശനം നടത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമജനെ എതിർ സ്ഥാനാർത്ഥിയുടെ പ്രവർത്തകർ തടഞ്ഞത്.തുടർന്ന് ചെറിയ വാക്കുതർക്കം ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു. രാവിലെ മുതൽ തന്നെ ബാലുശേരിയിലെ വിവിധ ബൂത്തുകൾ ധർമജൻ ബോൾഗാട്ടി സന്ദർശിക്കുന്നുണ്ട്.
കൊച്ചി:വോട്ട് രേഖപ്പെടുത്തി താരങ്ങൾ. പ്രവചനാതീതമായ തിരഞ്ഞെടുപ്പാകും ഉണ്ടാകുകയെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കർ പറഞ്ഞു. എല്ലാ തവണയും താൻ വോട്ട് ചെയ്യാറുണ്ടെന്നും പുലർച്ചെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താറുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു.
​ഹരിപ്പാട്​:യുഡിഎഫ്​ ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന്​​ ര​മേശ്​ ചെന്നിത്തല. പിണറായി വിജയനും സർക്കാറി​നുമെതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം വോട്ട്​ ചെയ്​ത ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുയായിരുന്നു അദ്ദേഹം.യുഡിഎഫ്​ തിരിച്ച്​ വരണമെന്ന്​ ജനങ്ങൾ ആ​ഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യുഡിഎഫ്​ നേടും ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും. എൽഡിഎഫ്​ സർക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ്​ ഇപ്പോൾ നടക്കുന്നത്​. തിരഞ്ഞെടുപ്പ്​ ഫലം വരു​മ്പോൾ എൽഡിഎഫ്​ കടപുഴകും, ബിജെപിയുടെ അഡ്രസുണ്ടാകില്ല.ഈ സർക്കാറിനെ താഴെയിറക്കാനുള്ള...
കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആണ് നിലവിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.ജനങ്ങൾക്ക് ഇടയിൽ മാറ്റം പ്രകടമാണ്. ഇത് യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാക്കും. നേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവര്‍ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒത്തുതീര്‍പ്പിനുള്ള...