25 C
Kochi
Tuesday, July 7, 2020
Home Tags Kerala government

Tag: Kerala government

സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപന തോത് കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 14 ജില്ലകളിലും രോഗികള്‍ വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും, പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി വിശദമാക്കി. സംസ്ഥാനത്ത് റിവേഴ്സ് ക്വാറന്‍റീന്‍ കര്‍ശനമാക്കുമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന്...

തലസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയം:കടകംപള്ളി 

തിരുവനന്തപുരം:തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ജില്ലയില്‍ രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.  തലസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്നും നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നതെന്ന് കടകംപ്പള്ളി പറഞ്ഞു. ചാനലില്‍ മുഖം കാണിക്കാനായി സമരക്കാര്‍ ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി...

സ്പ്രിംക്ലറുമായുള്ള കരാര്‍ നിലനില്‍ക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ 

തിരുവനന്തപുരം:സ്പ്രിംക്ലറുമായുള്ള കരാര്‍ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എല്ലാ ഡാറ്റകളും സുരക്ഷിതമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം ഡാറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സീഡിറ്റിന് ആണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ കേസ് വീണ്ടും അടുത്ത മാസത്തേയ്ക്ക് മാറ്റിവെച്ചു.  നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വേഗത്തില്‍ തീര്‍പ്പാക്കണം എന്ന സർക്കാരിന്റെ...

എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇരുപതിനായിരത്തിലധികം പേര്‍

എടപ്പാള്‍:മലപ്പുറം എടപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടര്‍മാകരുടെയും മൂന്ന് നഴസുമാരുടെയും  സമ്പര്‍ക്കപ്പടികയിലുള്ളത് ഇരുപതിനായിരത്തോളം പേര്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കെെമാറിയ പട്ടികയിലെ കണക്കാണിത്. രോഗം സ്ഥിരീകരിച്ച  ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ നവജാതശിശുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ആരോഗ്യവകുപ്പിന്‍റെ ആശങ്ക ഇരട്ടിപ്പിക്കുന്നു. പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാനാണ്...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കും. കൊവിഡ് സാമൂഹിക വ്യാപന ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രങ്ങള്‍ ശക്തമാക്കുകയാണ്.എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ അര മണിക്കൂറിൽ കണ്ടൈൻമെന്‍റ്...

കേരളത്തിലെ ആദ്യ പ്ലാസ്‌മ തെറാപ്പി ചികിത്സ വിജയകരം

തിരുവനന്തപുരം:മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി ചികിത്സ തേടിയ പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീൻ രോഗം ഭേദമായിആശുപത്രി വിട്ടു. നേരത്തെ കൊവിഡ് രോഗമുക്തി നേടിയ എടപ്പാള്‍ സ്വദേശി വിനീതാണ് ഇദ്ദേഹത്തിന് പ്ലാസ്മ നൽകിയത്. ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്ന് നാട്ടിലെത്തിയ സൈനുദ്ദീനെ ഏഴാം തീയതിയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ...

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ പിൻവലിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇനി മുതലുള്ള ഞായറാഴ്ചകളിൽ സമ്പൂർണലോക്ക്ഡൗൺ ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച അടക്കം നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ തുടരും.  അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും നിർദ്ദേശം...

വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു

ന്യൂഡല്‍ഹി:പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് ദൗത്യത്തില്‍ സംസ്ഥാനത്തേക്ക്  94 വിമാനങ്ങൾ ഷെഡ്യൂള്‍ ചെയ്തു. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യുഎഇ, ബഹ്റിൻ, ഒമാൻ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബഹ്റെെനില്‍ നിന്നും ഒമാനില്‍ നിന്നുമാണ് കൂടുതല്‍ സര്‍വീസുകള്‍. ഇപ്പോൾ പുതുതായി ഷെഡ്യൂൾ ചെയ്ത...

തലസ്ഥാനത്ത് അതീവ ജാഗ്രത; ആറ് കണ്ടയ്ന്‍മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം:തലസ്ഥാന ഉറവിടം അറിയാത്തരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആറ്റുകാൽ 70-ാം വാർഡ് , കുരിയാത്തി  73 -ാം വാർഡ് , കളിപ്പാൻ കുളം 69 -ാം വാർഡ് , മണക്കാട്...

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍‌ പിന്‍മാറുന്നു

തിരുവനന്തപുരം:നിര്‍ധനരായ ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമാകുന്ന കാരുണ്യ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു. പദ്ധതിയിൽ നിന്ന് ജൂലൈ ഒന്ന് മുതല്‍ വിട്ട് നില്‍ക്കുമെന്ന് ചൂണ്ടികാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍  സര്‍ക്കാരിന് കത്ത് നല്‍കി. കുടിശ്ശികയായി 200 കോടി രൂപ കിട്ടാനുണ്ടെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു. സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ നിന്ന്...