Wed. Jan 22nd, 2025
LDF to release election manifesto today

 

തിരുവനന്തപുരം:

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഉച്ച തിരിഞ്ഞ് വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക നൽകാംനാളെ മുതൽ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. തിങ്കളാഴ്ച വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമപദ്ധതികളും വികസന തുടർച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ പ്രകടനപത്രികയിൽ ഉണ്ടാകും. ലൈഫ് മിഷന്‍റെ തുടർച്ച, കിഫ്ബിവഴി യുള്ള വികസന പദ്ധതികൾ, തൊഴിൽ, ഭക്ഷണം എന്നിവക്കാകും പ്രകടന പത്രികയിൽ ഊന്നൽ.

യുഡിഎഫ് കരട് പ്രകടന പത്രിക നാളെ പ്രസിദ്ധീകരിക്കും. പ്രകടന പത്രികയില്‍ മത്സ്യബന്ധന മേഖലയുടെ ഉന്നമനത്തിന് പുതിയ പദ്ധതികളുണ്ടാകുമെന്നും വിവരം. പട്ടയമില്ലാത്ത തീരദേശ നിവാസികള്‍ക്ക് പട്ടയം ലഭ്യമാക്കും. ഇവര്‍ക്ക് വീട് നല്‍കും. ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് ലഭ്യമാക്കും. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസ പദ്ധതിയും കരട് പ്രകടന പത്രികയില്‍ ഉണ്ട്. 

https://www.youtube.com/watch?v=GpZxmwv_IT4

By Athira Sreekumar

Digital Journalist at Woke Malayalam