Mon. Dec 23rd, 2024
CPM issued candidate list for Assembly election

 

തിരുവനന്തപുരം:

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി. നേതാക്കളുടെ ഭാര്യമാർക്കും ഇത്തവണ സീറ്റ് അനുവദിച്ചിട്ടുണ്ട്. തരൂരിൽ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയിൽ നിന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും.

മന്ത്രിമാർക്കും സിറ്റിംഗ് എംഎൽഎമാർക്കും രണ്ട് ടേമിൽക്കൂടുതൽ മത്സരിക്കേണ്ടതില്ലെന്നതിൽ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ പൊതുധാരണ. സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ജില്ലാ കമ്മിറ്റികൾ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റം വരുന്നത്.

തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രൻ

നെയ്യാറ്റിൻകര – കെ ആൻസലൻ

വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്

കാട്ടാക്കട – ഐ.ബി.സതീഷ്

നേമം – വി.ശിവൻകുട്ടി

കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ

വർക്കല – വി. ജോയ്

വാമനപുരം – ഡി.കെ.മുരളി

ആറ്റിങ്ങൽ – ഒ.എസ്.അംബിക

അരുവിക്കര – ജി സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം മുകേഷ്

ഇരവിപുരം – എം നൗഷാദ്

ചവറ – ഡോ.സുജിത്ത് വിജയൻ

കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട 

ആറന്മുള- വീണാ ജോർജ്

കോന്നി – കെ.യു.ജനീഷ് കുമാർ

റാന്നി -കേരളാ കോൺഗ്രസ് എം

ആലപ്പുഴ 

ചെങ്ങന്നൂർ- സജി ചെറിയാൻ

കായംകുളം – യു .പ്രതിഭ

അമ്പലപ്പുഴ- എച്ച് സലാം

അരൂർ – ദലീമ ജോജോ

മാവേലിക്കര – എം എസ് അരുൺ കുമാർ

ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ – വി .എൻ .വാസവൻ

കോട്ടയം – കെ.അനിൽകുമാർ

പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്

കണ്ണൂർ

ധർമ്മടം – പിണറായി വിജയൻ

പയ്യന്നൂർ – പി ഐ മധുസൂധനൻ

കല്യാശ്ശേരി –  എം വിജിൻ

അഴിക്കോട് – കെ വി സുമേഷ്

മട്ടന്നൂർ – കെ.കെ.ഷൈലജ

തലശ്ശേരി – എ എൻ ഷംസീർ

തളിപ്പറമ്പ് – എം വി ഗോവിന്ദൻ

തൃശൂർ

ചാലക്കുടി – യു .പി . ജോസഫ്

ഇരിങ്ങാലക്കുട – ആർ.ബിന്ദു

വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

മണലൂർ – മുരളി പെരുനെല്ലി

ചേലക്കര – യു.ആർ.പ്രദീപ്

ഗുരുവായൂർ – ബേബി ജോൺ (അന്തിമതീരുമാനമായില്ല)

പുതുക്കാട് – കെ.കെ. രാമചന്ദ്രൻ

കുന്നംകുളം – എ.സി.മൊയ്തീൻ

ഇരിങ്ങാലക്കുട – ആർ ബിന്ദു

ഇടുക്കി

ഉടുമ്പൻചോല – എം.എം.മണി

ദേവികുളം- എ.രാജ

എറണാകുളം

കൊച്ചി – കെ.ജെ. മാക്സി

വൈപ്പിൻ – കെ.എൻ ഉണ്ണികൃഷ്ണൻ

തൃക്കാക്കര – ജെ ജേക്കബ്

തൃപ്പൂണിത്തുറ – എം.സ്വരാജ്

കളമശേരി – പി രാജീവ്

കോതമംഗലം – ആൻറണി ജോൺ

പിറവം- അന്തിമതീരുമാനമായില്ല

കോഴിക്കോട് 

കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട് സൗത്ത് – ഐഎൻഎൽ സ്ഥാനാർത്ഥി (അഹമ്മദ് ദേവർകോവിൽ)

പേരാമ്പ്ര – ടി പി രാമകൃഷ്ണൻ

https://www.youtube.com/watch?v=3Wjlbm2NOrY

By Athira Sreekumar

Digital Journalist at Woke Malayalam