Sat. Apr 20th, 2024
ഖത്തര്‍:

തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്ട്സാപ്പ് പേജിലേക്കെത്താന്‍ കഴിയും.

നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് ഹായ് അയച്ചാല്‍ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാന്‍ പറയും. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉറുദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷകളിലായി സേവനം ലഭ്യമാണ്. പിന്നീട് ഏഴ് ഓപ്ഷനുകള്‍ നല്‍കും. തൊഴില്‍ അവകാശങ്ങളെ കുറിച്ചറിയല്‍, ഖത്തര്‍ വിസ സെന്‍ററില്‍ അപ്ലൈ ചെയ്യല്‍, പരാതികള്‍ അറിയിക്കല്‍, നേരത്തെ അയച്ച ആപ്ലിക്കേഷനുകളുടെ പുരോഗതി അറിയല്‍, സംശയനിവാരണം, പ്രധാനനമ്പറുകളെ കുറിച്ചറിയല്‍ എന്നീ ഏഴ് ഓപ്ഷനുകളില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

തുടര്‍ന്ന് ആവശ്യങ്ങള്‍ മെസ്സേജായി അയക്കുന്ന പക്ഷം മറുപടി ലഭിക്കും. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഈ നമ്പര്‍ വഴി സേവനം തേടാം. എന്നാല്‍ ഈ നമ്പറിലൂടെ കാള്‍ സൗകര്യം ഉണ്ടാകില്ല.

By Divya