ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ

ബിജെപിയെ കേരളത്തിൽ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മെട്രോമാൻ. മത്സരിക്കാൻ പാലക്കാട് തന്നെ വേണമെന്നും ഇ ശ്രീധരൻ.

0
68
Reading Time: < 1 minute

 

തിരുവനന്തപുരം:

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിയിൽ അംഗത്വമെടുത്തതുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

കേരളത്തിൽ അധികാരത്തിൽ എത്തുകയാണെങ്കിൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുകയും വികസനം കൊണ്ടുവരികയും ചെയ്യുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാനാവാത്ത ഭരണഘടനാ പദവിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാൻ പാലക്കാട് തന്നെ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേമസയം അദ്ദേഹത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് പാർട്ടി നോക്കുന്നത്.

Advertisement