നാദാപുരത്ത് യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

നാദാപുരത്ത് വോളിബോള്‍ കളി കണ്ടുമടങ്ങവേയാണ് അജ്നാസ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് അജ്ഞാതസംഘത്തില്‍ നിന്നും ഭീഷണികോള്‍ വന്നതായി അജ്നാസിന്‍റെ കുടുംബം വെളിപ്പെടുത്തി.

0
94
Reading Time: < 1 minute

നാദാപുരം:

കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പരാതി നല്‍കി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്നാസ് (30) നെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് ഭീഷണി കോള്‍ വന്നതായി അജ്നാസിന്‍റെ ബന്ധുക്കള്‍ വെളിപ്പെടുത്തി.

നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അജ്നാസിന്‍റെ സാമ്പത്തിക ഇടപാടുകളും നാദാപുരം പൊലീസ് അന്വേഷിക്കുന്നുണ്ട്

ഒരാഴ്ചക്കുള്ളില്‍ നാദാപുരം മേഖലയില്‍ ഇത് രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ സംഭവമാണ്. കഴിഞ്ഞ 13ന് ആണ് തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായി എംടികെ അഹമ്മദിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം കഴിഞ്ഞ് വിട്ടയച്ചത്.

പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് നിന്നാണ് ഇന്ന് പുലര്‍ച്ചെ 12.30 ന് യുവാവിനെ അജ്ഞാതസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.

അരൂര്‍ എളയിടത്ത് സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് അജ്നാസിനെ തട്ടിക്കൊണ്ടുപോയത്. ഇത് ചെറുത്ത കൂടെയുണ്ടയിരുന്ന സുഹൃത്തുക്കളെ സംഘം ആക്രമിച്ചു.

കാണാനെത്തിയതായിരുന്നു അജ്നാസ്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അജ്നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് മര്‍ദനമേറ്റു.

 

Advertisement