31 C
Kochi
Friday, September 17, 2021

Daily Archives: 19th February 2021

തിരുവനന്തപുരം:  തുടർച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86. 61 രൂപയുമാണ് വില.
ന്യൂഡൽഹി:ട്വിറ്റർ വോട്ടിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി കോൺഗ്രസ് മുൻ ഉപാധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. നടനും മുൻ വിജെയുമായ രൺവീർ ഷോറി നടത്തിയ സർവേയിലാണ്​ രാഹുൽഗാന്ധി മുന്നിലെത്തിയത്​. രാഹുൽ ഗാന്ധി നരേന്ദ്ര മോദി എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ നിങ്ങൾ ആരെ തിരഞ്ഞെടുക്കും എന്ന കുറിപ്പോടെയാണ്​ സർവേ നടത്തിയത്​.345,207 പേർ​ സർവേയിൽ പ​ങ്കെടുത്തു​. ഇതിൽ 58.8 ശതമാനംപേരും രാഹുൽഗാന്ധിയെയാണ്​ പിന്തുണച്ചത്​. 41.2 ശതമാനം പേർ മാ​ത്രമാണ്​​...
തിരുവനന്തപുരം:സംവരണ തത്വങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാഭ്യാസ വകുപ്പില്‍ തലങ്ങും വിലങ്ങും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. ദീര്‍ഘകാല വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന സ്കോൾ കേരളയിലാണ് ഇത് ഒടുവിലായി അരങ്ങേറിയിരിക്കുന്നത്. 54 ജീവനക്കാരെയാണ് ഇവിടെ സ്ഥിരപ്പെടുത്തിയത്.സ്കോൾ കേരളയില്‍  54 താല്‍ക്കാലിക ജീവനക്കാരെയാണ് ഒറ്റയടിക്ക് സ്ഥിരപ്പെടുത്തിയത്. ഒപ്പണ്‍സ്കൂളിനെ പുനസംഘടിപ്പച്ച് സൃഷ്ടിച്ച സ്കോളില്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പുതിയ തസ്തികള്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് സെക്യൂറിറ്റി ഗാര്‍ഡ് തസ്തിക ഒഴിവാക്കി.ചില തസ്തികള്‍ ഉയര്‍ത്തുകയും ചെയ്തു....
റിയാദ്:ഇന്ത്യൻ കമ്പനിയായ സിറം ഇൻസിറ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. വൈകാതെ 70 ലക്ഷം ഡോസുകൾ കൂടി എത്തും. ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇൻസിറ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സിനാണിത്.അസ്ട്രാസെനക്ക വാക്സിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയിട്ടുണ്ടെന്നും സൗദിയിൽ ഉടൻ ഉപയോഗിച്ച് തുടങ്ങുമെന്നും സൗദി ആരോഗ്യമന്ത്രാലയം...
ന്യൂഡൽഹി:പഞ്ചാബിൽ മൊഹാലി കോർപറേഷനിലും കോൺഗ്രസിനു വൻജയം. ഇതോടെ 8 കോർപറേഷനുകളിലും കോൺഗ്രസ് ഭരണം ഉറപ്പിച്ചു. 7 ഇടത്ത് വൻ ഭൂരിപക്ഷം നേടിയ പാർട്ടി മോഗ കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ഇവിടെ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം ഉറപ്പാണെന്നു പാർട്ടി നേതാക്കൾ പറഞ്ഞു. മൊഹാലിയിലെ 50 സീറ്റുകളിൽ കോൺഗ്രസ് 37 എണ്ണം നേടി. ബാക്കി 13 സീറ്റിലും സ്വതന്ത്രർ വിജയിച്ചു.അകാലിദളിനും ബിജെപിക്കും സീറ്റില്ല. നഗര തദ്ദേശ തിരഞ്ഞെടുപ്പ് കോൺഗ്രസ് തൂത്തുവാരിയിരുന്നു....
Puducherry CM V Narayanasamy
ചെന്നൈ:പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ​ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെയിലെയും എൻആർ കോൺ​ഗ്രസിലെയും ഓരോ അം​ഗങ്ങളുടെ പിന്തുണയോടെ കോൺ​ഗ്രസ് ഭരണം നിലനിർത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് തീരുമാനം.അവിശ്വാസപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി.സഭാ നടപടികൾ വീഡിയോ കാമറയിൽ പകർത്തണമെന്നും ​ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. എൻഡിഎ സഖ്യത്തിനും കോൺ​ഗ്രസ്-ഡിഎംകെ സഖ്യത്തിനും നിലവിൽ 14 വീതം എംഎൽഎമാരുടെ...
ന്യൂയോർക്ക്:നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറൻസിന് വിജയകരമായ ലാൻഡിങ്.ഇന്ത്യൻ സമയം, ഇന്നു പുലർച്ചെ 2.28നാണു റോവർ ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്.അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള ‘നെഞ്ചിടിപ്പിൻ്റെ 7 മിനിറ്റുകൾ’ എന്നറിയപ്പെടുന്ന ദുഷ്കരയാത്ര നവീന  സാങ്കേതികവിദ്യയാലാണ് 270 കോടി യുഎസ് ഡോളർ ചെലവുള്ള ദൗത്യം തരണം ചെയ്തത്.ജെസീറോയിൽ ജീവൻ്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിൻ്റെ പ്രധാനലക്ഷ്യംചൊവ്വയിൽ എത്തിയ പെഴ്സീവിയറൻസ് ഭൂമിയിലേക്ക് ആദ്യമയച്ച ചിത്രം. അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ശേഷം 1300 ഡിഗ്രി...
ന്യൂഡൽഹി:കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കർഷക സംഘടനകളുടെ നീക്കം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്കു രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന നിലയിലേക്കു പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറ്റുകയാണു ലക്ഷ്യം.പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിഞ്ഞത് തങ്ങളുടെ കൂടി കരുത്തിലാണെന്നു കർഷകർ വിലയിരുത്തുന്നു. യുപി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും രാഷ്ട്രീയാഘാതം സൃഷ്ടിക്കാൻ തങ്ങൾക്കു കഴിയുമെന്നും ബിജെപിയെ തോൽപിക്കാൻ കരുത്തുള്ള പാർട്ടിക്കു പിന്തുണ നൽകുമെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്‌റ്റാഫില്‍ ഏഴ് പേരെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍, പ്രസ് അഡ്വൈസറായി പ്രഭാവര്‍മ്മ, പ്രസ് സെക്രട്ടറിയായി പിഎം മനോജ് എന്നിവരെയും പിഎ ബഷീര്‍, പേഴ്സണല്‍ അസിസ്റ്റന്‍റ്, ഇവി പ്രിയേഷ്, ക്‌ളാര്‍ക്ക് , അഭിജിത്ത് പി, ഓഫീസ് അസിസ്റ്റന്‍റ്, ഇസ്മയില്‍ പി, ഡ്രൈവര്‍ എന്നിവരെയുമാണ് സ്ഥിരം പേഴ്സണല്‍ സ്‌റ്റാഫായി നിയമനം നല്‍കിയത്.ഇതിനായി നേരത്തെ മുപ്പതായിരുന്ന മുഖ്യമന്ത്രിയുടെ പേഴ്സണല്‍സ്‌റ്റാഫിന്‍റെ എണ്ണം മുപ്പത്തിയേഴാക്കി ഉയര്‍ത്തിയിരുന്നു. ഇതിനായി...