22 C
Kochi
Tuesday, September 28, 2021

Daily Archives: 16th February 2021

തിരുവനന്തപുരം:ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കി. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാർ പ്രതികരിച്ചു. അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണ്. അവരേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് തനിക്കു കൂടുതലാണ്. അല്ലാതെ 90 വയസായിട്ടില്ലെന്നും സലിം കുമാർ പ്രതികരിച്ചു.
S Hareesh's Meesha novel
സാഹിത്യ അക്കാദമി അവാര്‍ഡുകളില്‍ മികച്ച നോവലായി എസ് ഹരീഷിന്‍റെ മീശ തെരഞ്ഞെടുത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് അക്കാദമി അധ്യക്ഷൻ. പുരസ്കാര നിർണയത്തിൽ പുനർവിചിന്തനമില്ലെന്ന് അക്കാദമി അധ്യക്ഷൻ.  വൈശാഖൻ  പറഞ്ഞു.സാഹിത്യത്തെ സാഹിത്യമായി കാണണം നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപറയുന്നത് ശരിയല്ല. അക്കാദമി മതേതര സ്ഥാപനമാണ് അവാർഡ് നിർണയത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും വൈശാഖന്‍ ചൂണ്ടിക്കാട്ടി.എസ് ഹരീഷിന്റെ മീശ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്...
അബുദാബി:കലാ, സാംസ്‌കാരിക മേഖലകളില്‍ വ്യത്യസ്ത ആശയങ്ങളുള്ളവര്‍ക്ക് ക്രിയേറ്റീവ് വിസ നല്‍കാന്‍ അബുദാബി. തലസ്ഥാന നഗരിയിലെ സാംസ്‌കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ പുതുമയുള്ള ആശയങ്ങളുള്ളവര്‍ക്കാണ് ക്രിയേറ്റീവ് വിസ അനുവദിക്കുകയെന്ന് സാംസ്‌കാരിക, ടൂറിസം വിഭാഗം(ഡിസിടി) അറിയിച്ചു. രാജ്യത്തെ കലാകാരന്മാര്‍ക്ക് പുറമെ ലോകമെമ്പാടമുള്ള പ്രതിഭകളെയും അബുദാബി ക്ഷണിക്കുകയാണെന്ന് ഡിസിടി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.
ചെന്നൈ:അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്സർ പട്ടേലിന്റെ മികവിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് വെറും 164 റൺസിൽ ഒതുക്കിയ ഇന്ത്യയ്ക്ക്, ചെന്നൈ ചെപ്പോക്കിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ വിജയം. 482 റൺസിന്റെ അതീവ ദുഷ്കരമായ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലിഷ് പടയെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ, 317 റൺസിന്റെ തകർപ്പൻ വിജയത്തോടെ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ സന്ദർശകർക്ക് ഒപ്പമെത്തി....
ബെംഗളുരു:രാമക്ഷേത്രത്തിന് സംഭാവന ചെയ്തവരുടെയും സംഭാവന ചെയ്യാത്തവരുടെയും വീടുകള്‍ രേഖപ്പെടുത്തിവെക്കുന്ന ആർഎസ്എസിൻ്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.ഇതുതന്നെയല്ലേ ജര്‍മ്മനിയില്‍ നാസികളും ചെയ്തത് എന്നാണ് കുമാരസ്വാമി ചോദിച്ചത്.ജര്‍മ്മനിയില്‍ നാസി പാര്‍ട്ടി രൂപികരിക്കുന്ന സമയത്താണ് ഇന്ത്യയില്‍ ഏകദേശം ആർഎസ്എസ് പിറവിയെടുക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.നാസികളുടെ നയങ്ങള്‍ ആർഎസ്എസ് രാജ്യത്ത് നടപ്പിലാക്കാന്‍ തുടങ്ങിയാല്‍ എന്തു സംഭവിക്കുമെന്ന ആശങ്കയുണ്ട്.പൗരന്മാരുടെ മൗലികാവകാശം പിടിച്ചു പറിക്കുകയാണ് നമ്മുടെ രാജ്യത്തിന്ന്. സ്വതന്ത്രമായി ആളുകള്‍ക്ക് അഭിപ്രായം പറയാന്‍...
Whatsapp
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=SSlq-bNJBPk
video
സ്വകാര്യ മേഖലക്ക് വിറ്റഴിക്കാൻ തീരുമാനിച്ച ബിപിസിഎൽ കമ്പനിയുടെ പ്ലാൻ്റ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചുപോയി. എല്ലാ തിരക്കുകളും മാറ്റിവെച്ച് കൊച്ചിയിലെത്തിയ നരേന്ദ്ര മോദി നാല് വലിയ പദ്ധതികളാണ് രാജ്യത്തിന് സമർപ്പിച്ചത്. ഇതില്‍ ഏറ്റവും വലുതും പ്രധാനപ്പെട്ടതും ബിപിസിഎൽ- കൊച്ചിൻ റിഫൈനറിയിൽ 6000 കോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയ പെട്രോ കെമിക്കൽ പദ്ധതിയായ പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രൊജക്ടാണ്.പ്രധാനമന്ത്രി സമർപ്പണം നടത്തുമ്പോൾ BPCL കമ്പനിയിലെ തൊഴിലാളികൾ പ്രതിഷേധ...
ന്യൂഡല്‍ഹി:ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത്. മുറിവേറ്റ ജനാധിപത്യത്തെ നന്നാക്കാന്‍ ഒരു ടൂള്‍ കിറ്റ് ആവശ്യമാണെന്നാണ് ബര്‍ക്ക ദത്ത് പറഞ്ഞത്.ഒരു ടൂള്‍കിറ്റ് ആവശ്യമാണ്. മുറിവേറ്റ ജനാധിപത്യത്തെയും, ഭീരുക്കളായ മാധ്യമങ്ങളെയും, പെട്ടെന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിരബുദ്ധിയും നന്നാക്കാന്‍,” ബര്‍ക്ക ദത്ത് പറഞ്ഞു.ടൂള്‍കിറ്റ് കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം കടക്കുന്നതിനിടെയാണ് വിമര്‍ശനവുമായി ബര്‍ക്ക ദത്ത് മുന്നോട്ടുവന്നിരിക്കുന്നത്....
കാന്‍ബെറ:പാര്‍ലമെന്റിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.ഓസ്‌ട്രേലിയയിലെ മുന്‍ രാഷ്ട്രീയ ഉപദേശകയാണ് പാര്‍ലമെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ടത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അവര്‍ പാര്‍ലമെന്റിനുള്ളില്‍ വെച്ച് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.യുവതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചുവെന്നും പാര്‍ലമെന്റിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ മാപ്പു പറഞ്ഞു. പരാതി പുതിയ അന്വേഷണ സംഘത്തെ നിയമിച്ച് പുനരന്വേഷിക്കുമെന്നും...
ആലപ്പുഴ:പിൻവാതിൽ നിയമനങ്ങളിൽ സർക്കാർ സംവരണ തത്ത്വങ്ങൾ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടണം.നിയമനങ്ങളില്‍ പൂർണമായും രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പരിഗണിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരം ഒത്തുതീർപ്പാക്കാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ശ്രമിക്കാത്തതെന്ന് ചോദിച്ച ചെന്നിത്തല, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ദുർവാശി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.മുട്ടുകാലിൽ നിന്ന് യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ്...