Fri. Apr 26th, 2024
ചെന്നൈ:

അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്സർ പട്ടേലിന്റെ മികവിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് വെറും 164 റൺസിൽ ഒതുക്കിയ ഇന്ത്യയ്ക്ക്, ചെന്നൈ ചെപ്പോക്കിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ വിജയം. 482 റൺസിന്റെ അതീവ ദുഷ്കരമായ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലിഷ് പടയെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ, 317 റൺസിന്റെ തകർപ്പൻ വിജയത്തോടെ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ സന്ദർശകർക്ക് ഒപ്പമെത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതേ വേദിയിൽ 227 റൺസ് വിജയവുമായി നാണംകെടുത്തിയ ഇംഗ്ലണ്ടിനെ, അതിലും വലിയ വിജയത്തോടെയാണ് ഇന്ത്യ പിടിച്ചുകെട്ടിയത്.

പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24 മുതൽ അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കും.

By Divya