28 C
Kochi
Monday, June 21, 2021

Daily Archives: 6th February 2021

റി​യാ​ദ്​:റി​യാ​ദ്​ മേ​ഖ​ല​യി​ലെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന തീ​പി​ടി​ത്ത​​ങ്ങ​ളും അ​വ​യു​ടെ കാ​ര​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ൻ സൗ​ദി കി​രീ​ടാ​വ​കാശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മേ​ഖ​ല ഡെ​പ്യൂട്ടി ​ഗ​വ​ർ​ണ​ർ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​നാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ഴി​മ​തി വി​രു​ദ്ധ ക​മീ​ഷ​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ റി​യാ​ദ്​ ഗ​വ​ർ​ണ​റേ​റ്റ്​ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ൾ പ​ര​ി​ശോ​ധി​ച്ചി​രുന്നു.​ കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​രെ ക​സ്​​റ്റ​ഡി​ലെ​ടു​ക്കാ​നും സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നും കി​രീ​ടാ​വ​കാ​ശി നി​ർ​ദേ​ശം ന​ൽ​കി.
കൊച്ചി:നടി സണ്ണി ലിയോണിനെ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയെന്നും എന്നാല്‍ പരിപാടിയില്‍ വരാതെ പറ്റിച്ചെന്നുമാണ് പരാതി. 2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയതെന്നാണ് പരാതിയില്‍ പറയുന്നത്
video
കർഷക സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. 2020 നവംബർ 26ന് ഡെൽഹിയിൽ തുടങ്ങിയ കർഷക സമരം 70ാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ അന്താരാഷ്ട്ര പ്രശ്നമായി മാറിയതോടെയാണ് സര്‍ക്കാര്‍ പുതിയ പ്രചാരണം തുടങ്ങിയിരിക്കുന്നത്.പോപ് ഗായിക റിഹാനയുടെയും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്‍റെയും പിന്തുണയാണ് സമരത്തെ അന്താരാഷ്ട്ര തലത്തിലെത്തിച്ചത്. അവരെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നു. ഇതോടെയാണ് സമരത്തിന് പിന്നിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കാനുള്ള...
അക്കൗണ്ടില്‍ പണമുണ്ടെന്ന് ഉറപ്പാക്കി എടിഎമ്മില്‍ കയറുക, അല്ലെങ്കില്‍ കൈയ്യിലുള്ളത് പോകും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം പണം പിൻവലിക്കൽ നിയമങ്ങൾ പുതുക്കി. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം പണം പിൻവലിക്കൽ നിയമങ്ങൾ പുതുക്കി. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, അപര്യാപ്തമായ ഫണ്ടുകൾ കാരണം ഒരു ഇടപാട് പരാജയപ്പെടുമ്പോഴെല്ലാം ബാങ്ക് അതിന്റെ കാർഡ് ഉടമകളിൽ നിന്ന് നിരക്ക് ഈടാക്കും. എസ്‌ബി‌ഐ...
കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്
പ്രധാനപ്പെട്ട വാർത്തകൾ:കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന് ഇന്ധന വില വര്‍ധനവ്; ഇടതുമുന്നണിയുടെ പ്രതിഷേധ സംഗമം ഇന്ന് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു  എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് : രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; മൂന്ന് വിദേശികള്‍ അറസ്റ്റില്‍https://youtu.be/SfdArsu6ATU 
കൊല്‍ക്കത്ത:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ പശ്ചിമ ബംഗാള്‍ രഥയാത്രക്ക് ഇന്ന് തുടക്കം. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നാദിയ ജില്ലയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രഥയാത്ര ഉദ്ഘാടനം ചെയ്യും. രഥയാത്രയെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് ജനസമര്‍ഥന്‍ യാത്ര നടത്തും. രഥയാത്ര തുടങ്ങുന്ന അതേ സമയം ബൈക്ക് റാലി നടത്താനാണ് തീരുമാനം.ഇരു യാത്രകളും നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ രഥയാത്ര...
ജനീവ:കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രതിഷേധക്കാരും സര്‍ക്കാരും നിയന്ത്രണം പാലിക്കണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.‘ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ സര്‍ക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി നിയന്ത്രണം നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയാണ്. സമാധാനപരമായി ഒത്തുച്ചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം, ഓഫ്‌ലൈനിലും ഓണ്‍ലൈനിലും സംരക്ഷിക്കപ്പെടേണ്ടതാണ്. എല്ലാവരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ വിഷയത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണം,’ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
സൗദി:സൗദിയുടെ എണ്ണേതര വരുമാനം വർധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. കൊവിഡ് സാഹചര്യത്തിലെ തളർച്ച സൗദി വിചാരിച്ചതിലും വേഗത്തിൽ മറികടന്നതായും ഐഎംഎഫ് ചൂണ്ടിക്കാട്ടി. എണ്ണോത്പാദനം കുറച്ചത് വരും മാസങ്ങളിൽ വരുമാനത്തെ നേരിയ തോതിൽ ബാധിക്കുമെന്നും സംഘടനയുടെ കണക്ക് പറയുന്നു.കൊവിഡ് സാഹചര്യം ഗുരുതരമായി 2020ൽ സൗദിയെ ബാധിച്ചുവെങ്കിലും, ഇത് അതിവേഗത്തിൽ മറികടന്നുവെന്നും ഐഎംഎഫ് മിഡിലീസ്റ്റ് സെൻട്രൽ ഏഷ്യ ഡയറക്ടർ ജിഹാദ് അസൂർ പറഞ്ഞു. ഇതിന്റെ ഭാഗമായി 2020ന്റെ രണ്ടാം പാതിയിൽ സൗദിയുടെ സാമ്പത്തികാവസ്ഥത...
ദില്ലി:ദില്ലി പൊലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മൻദീപ് പുനീയ. തിഹാ‌ർ ജയിലിലിൽ തനിക്കൊപ്പമുണ്ടായിരുന്ന കർഷകരിൽ പലരെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു. അടിയേറ്റതിന്റെ ക്ഷതം കർഷകർ കാണിച്ചു തന്നുവെന്നും മന്ദീപ് പൂനീയ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.അറസ്റ്റിലായ സിദ്ദീഖ് കാപ്പന് ഉൾപ്പെടെ അറസ്റ്റിലായ മാധ്യമപ്രവർത്തകർക്കായി ഇനിയും ശബ്ദമുയരണമെന്നും പൂനിയ പറഞ്ഞു.
ചെന്നൈ:  ഇന്ത്യ -ഇംഗ്ലണ്ട്​ ഒന്നാം ടെസ്റ്റിന്‍റെ ഉദ്​ഘാടന ദിവസം വിരാട്​ കോഹ്​ലി ഗ്രൗണ്ടിൽ കാണിച്ച 'സ്​പിരിറ്റ്​ ഓഫ്​ ക്രിക്കറ്റ്​' കയ്യടികൾ നേടുന്നു.100ാം ടെസ്റ്റിൽ സെഞ്ച്വറി ​നേടി താരമായി മാറിയിരുന്നു ഇംഗ്ലീഷ്​ നായകൻ ജോ റൂട്ട്. 87ാം ഓവറിൽ ആർ അശ്വിനെ സിക്​സ്​ അടിച്ച ശേഷം കാൽ വേദനയെതുടർന്ന്​ ഗ്രൗണ്ടിൽ വീണ റൂട്ടിനെ സഹായിക്കാൻ ഓടിയെത്തിയാണ്​ കോഹ്​ലി ഒരിക്കൽ കൂടി മാന്യതയുടെ ആൾരൂപമായത്.