25 C
Kochi
Saturday, July 31, 2021

Daily Archives: 6th February 2021

ജു​ബൈ​ൽ:കൊവി​ഡ് പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും 2020ൽ ​സൗ​ദി​യി​ലെ വ്യ​വ​സാ​യി​ക ഉ​ൽ‌​പ​ന്ന​ങ്ങ​ൾ 178 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച​താ​യി വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖോ​റൈ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ക​ർ​ച്ച​വ്യാ​ധി ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നി​ട്ടും ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തെ മ​ത്സ​രി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന ശ​ക്ത​മാ​യ വ്യ​വ​സാ​യ​മാ​ണ് സൗ​ദി​ക്ക് സ്വ​ന്ത​മാ​യി ഉ​ള്ള​തെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ആ ​നേ​ട്ടം.ക​സ്​​റ്റം​സ് തീ​രു​വ കു​റ​ഞ്ഞ സു​താ​ര്യ​വും ശ​ക്ത​വു​മാ​യ അ​ടി​ത്ത​റ​യി​ലാ​ണ് രാ​ജ്യം വ്യ​വ​സാ​യ മേ​ഖ​ല കെ​ട്ടി​പ്പ​ടു​ത്തി​ട്ടു​ള്ള​ത്. 2020ൽ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള 178 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സൗ​ദി...
മുംബൈ:രാ​ജ്യ​ത്തി​‍ൻറെ ഡി​ജി​റ്റ​ൽ ക​റ​ൻ​സി സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ബി പി ക​നു​ൻ​ഗൊ. ബാ​ങ്കി​‍ൻറെത്ത​ന്നെ സ​മി​തി ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​ടെ രൂ​പ​ത്തെ​പ്പ​റ്റി പ​ഠി​ച്ചു​വ​രു​ക​യാ​ണ്. ഇ​തേ​പ്പ​റ്റി ഉ​ട​ൻ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന്​ ആ​ർബിഐ ഗ​വ​ർ​ണ​ർ ശ​ക്​​തി​കാ​ന്ത ദാ​സ്​ പ​റ​ഞ്ഞു.ബി​റ്റ്​​കോ​യി​ൻ പോ​ലു​ള്ള ഡി​ജി​റ്റ​ൽ ക​റ​ൻ​സി​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജ്യ​ത്തി​ന്​ സ്വ​ന്തം ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​മാ​യി ആ​ർബിഐ രം​ഗ​ത്തു​വ​രു​ന്ന​ത്. മ​റ്റ്​ ഡി​ജി​റ്റ​ൽ ക​റ​ൻ​സി​ക​ൾ നി​രോ​ധി​ക്കാ​നും കേ​ന്ദ്രം നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ന​ട​പ്പ്​​ സാ​മ്പ​ത്തി​ക...
സൗദി:  ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലായ അബ്ഷിർ പ്ലാറ്റ്ഫോം വഴിയുള്ള ഏതാനും പുതിയ സേവനങ്ങൾ കൂടി സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ഫോണുകളിൽ ഡിജിറ്റൽ ഇഖാമ സുക്ഷിക്കാൻ സാധിക്കുന്ന ഹവിയ്യത്തു മുഖീം സേവനം ഇതിൽ പ്രധാനമാണ്. ഇതനുസരിച്ച് ഇനി മുതൽ വിദേശികൾക്ക് ഇഖാമക്ക് പകരമായി അബ്ഷിർ മൊബൈൽ ആപ്പിലെ ഡിജിറ്റൽ ഇഖാമ സേവനം ഉപയോഗിക്കാം.
കൊച്ചി:വഞ്ചനാക്കേസിൽ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി. മുബൈ മലയാളി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയാണ് മാണി സി കാപ്പനെതിരെ കേസെടുത്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് കേസ്.വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്  കാപ്പനെതിരെ കേസെടുത്തിരുക്കുന്നത്. മാണി സി കാപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. പ്രാഥമികമായി കുറ്റങ്ങൾ നില...
മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഡിസംബർ പാദ ഫലങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വായ്പാ നയവും നേതൃത്വം നൽകിയ വ്യാപാരത്തിൽ ഉയർന്ന തോതിലുള്ള ചാഞ്ചാട്ടം വിപണിയിൽ ദൃശ്യമായിരുന്നു.ബി എസ് ഇ സെൻസെക്സ് ആദ്യമായി 51,000 മാർക്ക് മറികടന്ന് 51,073 എന്ന റെക്കോഡിലെത്തി. എന്നാൽ, പിന്നീട് സൂചിക നേട്ടങ്ങൾ ഭാഗികമായി മായ്ച്ചുകളയുകയും വിധം വിപണി പിന്നോട്ടിറങ്ങി. വ്യാപാരം അവസാനിക്കുമ്പോൾ, വിപണി 117 പോയിന്റ് അഥവാ 0.23...
farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states
ദില്ലി:റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാൻ കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. പകൽ 12 മണി മുതൽ മൂന്ന് മണിവരെയാണ് ഉപരോധം. ദില്ലി എൻസിആർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകൾ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള നിർദ്ദേശങ്ങൾ സംയുക്ത കിസാൻ മോർച്ച പുറത്തിറക്കി
യാങ്കൂൺ:അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ച മ്യാൻമറിൽ ജനങ്ങളുടെ നിസ്സഹകരണ സമരം ശക്തമാകുന്നു. നെയ്പെദോയിൽ തടങ്കലിൽ കഴിയുന്ന ജനാധിപത്യസമര നായികയും നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേതാവുമായ ഓങ് സാൻ സൂ ചിയെ  മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇന്നലെ അധ്യാപകരും വിദ്യാർഥികളും തെരുവിലിറങ്ങി. ആരോഗ്യപ്രവർത്തകർ തുടക്കമിട്ട അട്ടിമറി വിരുദ്ധ നിസ്സഹകരണ സമരത്തിന് എൻഎൽഡി ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു
മഡ്ഗാവ്:ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും സമനിലയിൽ പിരിഞ്ഞു (0–0). ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണു കളിയിലെ താരം.
ലഖ്‌നൗ:മഹാ പഞ്ചായത്തിന് അനുമതി നിഷേധിച്ച യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ മഹാ പഞ്ചായത്തിന്റെ സംഘാടകരായ രാഷ്ട്രീയ ലോക്ദള്‍.അധികൃതരുടെ നിര്‍ദ്ദേശം തങ്ങളെ പിന്തിരിപ്പിക്കാന്‍ പോകുന്നില്ലെന്ന് രാഷ്ട്രീയ ലോക്ദള്‍ നേതാവ് സുനില്‍ റോഹ്താ പറഞ്ഞു. പൊലീസിന് വേണമെങ്കില്‍ വെടിവെക്കുകയോ ജയിലടയ്ക്കുകയോ ചെയ്യാമെന്നും പക്ഷേ തങ്ങള്‍ തീരുമാനിച്ച പരിപാടി മാറ്റില്ലെന്നും റോഹ്ത പറഞ്ഞു.
അങ്കാര:തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗനെതിരെ 2016ല്‍ നടന്ന പട്ടാള അട്ടിമറിക്ക് പിന്നില്‍ അമേരിക്കയാണെന്ന വാദവുമായി തുര്‍ക്കി മന്ത്രിയെത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. നാറ്റോ സഖ്യത്തില്‍ അമേരിക്കയുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധത്തിന് തുര്‍ക്കി ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് ഇടയിലാണ് പുതിയ വിവാദങ്ങള്‍. തുര്‍ക്കി ആഭ്യന്തര മന്ത്രിയാണ് അമേരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.2016 ജൂലൈ 15നാണ് തുര്‍ക്കിയില്‍ എര്‍ദോഗനെതിരെ പട്ടാള അട്ടിമറി നടക്കുന്നത്. യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും...