25 C
Kochi
Wednesday, September 22, 2021

Daily Archives: 6th February 2021

ന്യൂഡൽഹി:അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താൽപര്യമുള്ളതാണെന്ന്​ ​കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യമെമ്പാടും കർഷകർ റോഡ്​ഉപരോധ സമരം ആഹ്വാനം ചെയ്​തതിന്​ പിന്നാലെയാണ്​ രാഹുൽ ഗാന്ധിയുടെ പ്രതികരണം.അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താൽപര്യമുള്ളതാണ്​.ഈ മൂന്ന്​ നിയമങ്ങളും കർഷകർക്ക്​ മാത്രമല്ല, രാജ്യത്തെ ജനങ്ങൾക്ക്​ മുഴുവൻപിന്തുണയും' -രാഹുൽ ട്വീറ്റ്​ ചെയ്​തു.ഫെബ്രുവരി ആറിന്​ രാജ്യമെമ്പാടും കർഷകർ ആഹ്വാനം ചെയ്​ത റോഡ്​ തടയൽ സമരം പുരോഗമിക്കുകയാണ്​. വൈകുന്നേരം മൂന്നുവരെയാണ്​ സമരം.ദേശീയ പാതകളും ​...
തിരുവനന്തപുരം:ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ്. അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുകയാണ് നേതൃത്വം. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നിയമത്തിന്റെ കരട് പുറത്തുവിട്ടത്.ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് യുഡിഎഫിന്റെ ശബരിമല നിയമം. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരിയെന്നും അവസാന വാക്ക് തന്ത്രിയുടേതായിരിക്കുമെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു.തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യുഡിഎഫ് പറയുന്നു. നിയമത്തിന്റെ കരട് രൂപരേഖ...
ജിദ്ദ:ജിദ്ദ കോർണിഷിലേക്കുള്ള പ്രവേശനം നിർത്തലാക്കി. കടൽകരയിലെത്തുന്നവരുടെ ബാഹുല്യമേറിയ പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം തടയുന്നതി​നുള്ള മുൻകരുതലായാണ്​​ കടൽക്കര അടച്ചതെന്ന്​​ ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. ആളുകളുടെ തിരക്ക്​ കാരണം കടൽക്കര അടക്കാൻ ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​ നിർദേശം നൽകിയിരുന്നു.ഗവർണറുടെ നിർദേശം വന്ന ഉടനെ പൊലീസുമായി സഹകരിച്ചു കടൽക്കര അടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്​ മുനിസിപ്പാലിറ്റി വ്യക്തമാക്കി.കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി സ്ഥലത്ത്​ കൊവിഡ്​ മുൻകരുതൽ പരിശോധന പൊലീസ് ശക്തമാക്കിയിരുന്നു.
ജക്കാര്‍ത്ത:സ്‌കൂളുകളില്‍ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന പ്രഖ്യാപനവുമായി ഇന്തോനേഷ്യ. മുസ്ലിം സമൂഹങ്ങള്‍ ഉപയോഗിക്കുന്ന ഹിജാബ്, വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ധരിപ്പിക്കരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍.രാജ്യത്തെ ഒരു സ്‌കൂളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രങ്ങളിലൊന്നായ ഇന്തോനേഷ്യയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഹിജാബ് നിര്‍ബന്ധമല്ലെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയത്. പുതിയ നടപടിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കെതിരെ...
ന്യൂഡൽഹി:കർഷക സമരത്തെ അനുകൂലിച്ച്​ പോപ്​ ഗായിക റിഹാന ട്വിറ്റ് ചെയ്​തതിന്​ പിന്നാലെ കേന്ദ്ര സർക്കാർ തുടക്കമിട്ട 'ഇന്ത്യ എഗയിൻസ്റ്റ്​ പ്രെപഗാൻഡ' കാമ്പയിനിൽ അണിചേർന്ന ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ കടുത്ത വിമർശനത്തിന്​ പാത്രമായിരുന്നു.എന്നാൽ ഇപ്പോൾ സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട്​ പുതിയ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് സചിൻ. ഈ മാസം 18ന്​ നടക്കാൻ പോകുന്ന ഐ പി എൽ താരലേലത്തിൽ സചിന്‍റെ മകൻ അർജുൻ ടെണ്ടുൽക്കറിനെ മുംബൈ ഇന്ത്യൻസ്​ സ്വന്തമാക്കാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ്​​ ചർച്ചകൾക്ക്​...
ഷാ​ര്‍ജ:കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന റോ​ഡ്​ അപകടങ്ങ​ള്‍ കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഷാ​ര്‍ജ പൊ​ലീ​സ് രം​ഗ​ത്ത്.ശ​ക്ത​മാ​യ മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​മ്പോ​ള്‍ ട്ര​ക്കു​ക​ൾ നിരത്തിലി​റ​ക്ക​രു​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. റോ​ഡു​ക​ളി​ല്‍നി​ന്ന് പു​ക​പ​ട​ല​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തു​വ​രെ ലോ​റി​ക​ളു​ടെ സേ​വ​നം താൽക്കാലികമായി നി​ര്‍ത്തി​വെ​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.വി​ല​ക്ക് പൂർണമായും പാ​ലി​ക്ക​ണ​മെ​ന്നും മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ഹെവി വെഹിക്കിള്‍ ഡ്രൈ​വ​ര്‍മാ​രോ​ട് പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.നി​യ​മം ലം​ഘി​ച്ചാ​ൽ 500 ദി​ര്‍ഹ​വും നാ​ലു ട്രാ​ഫി​ക് പോ​യ​ൻ​റും പിഴയും നൽകേണ്ടി വരും.
ദില്ലി:റിപ്പബ്ലിക് ദിനത്തിലെ വലിയ കർഷക പ്രതിഷേധത്തിനും സംഘർഷത്തിനും ശേഷം രാജ്യം മറ്റൊരു വലിയ പ്രതിഷേധത്തിന് വേദിയാകുകയാണ്. ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകൾ 3 മണിക്കൂർ ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ ആഹ്വാനം. ഉച്ചക്ക് 12 മുതൽ 3 മണി വരെയാണ് ഉപരോധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.ഭാരത് ബന്ദല്ല പകരം റോഡ് ഉപരോധത്തിന് മാത്രമാണ് ആഹ്വാനമെന്നും ഒരു രീതിയിലും സംയമനം കൈവിടരുതെന്നും കർഷക സംഘടനകൾ ആവർത്തിച്ച്...
എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച്: വിഷയ വിദഗ്ധരുടെ കത്ത് പുറത്ത്
സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെയെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തില്‍ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ദ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്ത് പുറത്ത്.ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടിക തങ്ങള്‍ തയ്യാറാക്കിയ റാങ്ക് പട്ടികയ്ക്ക് വിരുദ്ധമാണെന്നും അധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത...
മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ നാല് നിലകളുള്ള ആധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഏഴ് തിരികളുള്ള നിലവിളക്കിന് തിരി തെളിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.കൊച്ചി കലൂര്‍ ദേശാഭിമാനി റോഡിലായി സ്ഥിതി ചെയ്യുന്ന അമ്മയുടെ ആസ്ഥാനമന്ദിരത്തില്‍ ഒന്നാം നിലയില്‍ സ്വീകരണമുറിയും രണ്ടാം നിലയില്‍ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ഓഫീസ് മുറികളും കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാനുള്ള ഹാളും സജ്ജമാണ്.മൂന്നാംനിലയിലാകട്ടെ 300...
കൊ​ച്ചി:ബ​ജ​റ്റി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നത്തിന് ശേഷം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ആ​ദ്യ​മാ​യി സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 240 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ​35,240 രൂ​പ​യാ​ണ് ഒരു പവൻ സ്വർണത്തിന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 30 രൂ​പ കൂ​ടി 4,405 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.ബജറ്റ് പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ 1840 രൂപയാണ് സ്വർണ വില കുറഞ്ഞത്. തുടർച്ചയായ അഞ്ച് ദിവസം വിലയിൽ ഇടിവുണ്ടായി. ഇന്നലെ റെക്കോഡ് വിലകുറവായ...