32 C
Kochi
Wednesday, September 30, 2020
Home Tags Ernakulam

Tag: Ernakulam

വൈപ്പിനിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; തർക്കം കാമുകിയെ ചൊല്ലി; മൂന്ന് പേർ അറസ്റ്റിൽ

എറണാകുളം: വൈപ്പിന്‍ കുഴപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് പിടിയിലായത്. കേസിൽ ചെറായി സ്വദേശി രാംദേവ് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച രാവിലെയാണ് ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമാത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവിനെ(23) നടുറോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കൈകളിലും...

എറണാകുളത്ത് മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ 

കൊച്ചി:അൽ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൻ്റെ ഭാഗമായി എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. പെരുമ്പാവൂർ, കളമശ്ശേരി ഭാഗത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ...

എറണാകുളം ജില്ലയിൽ റിവേഴ്സ് ക്വാറന്‍റെെന്‍ കർശനമാക്കും: വി എസ് സുനിൽകുമാർ

എറണാകുളം :വരും മാസങ്ങളിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതർക്കിടയിലും കർശന റിവേഴ്സ് ക്വാറന്‍റെെന്‍ ഏർപ്പെടുത്തുമെന്നും ചികിൽസാ സൗകര്യം വർദ്ധിപ്പിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ. ശരാശരി 350 - 400 വരെ രോഗികൾ ജില്ലയിൽ ഉണ്ടാകാൻ സാധ്യതയുളളതിനാൽ എല്ലാ മേഖലകളിലും അതീവ...

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു

തിരുവനന്തപുരം: വയനാട്, എറണാക്കുളം ജില്ലകളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കാരക്കാമല സ്വദേശി മൊയ്തു (59), എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി (75) എന്നിവരാണ് മരിച്ചത്. വൃക്ക, കരൾ സംബന്ധമായ രോഗങ്ങളുണ്ടായിരുന്ന മൊയ്തു മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു 

കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന പള്ളുരുത്തി സ്വദേശി ഗോപി മരിച്ചു. കരൾ, വൃക്ക രോഗബാധിതനായിരുന്നു ഇയാൾ. അതുകൊണ്ട് തന്നെ  മരണകാരം കൊവിഡ് ആണോ എന്ന് സ്ഥിരീകരിക്കാനായി സ്രവം പരിശോധനയ്ക്ക് അയച്ചു. ഇത് കൂടാതെ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി സി രാഘവൻ മരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും...

എറണാകുളത്ത് പ്രളയ മുൻകരുതൽ; 380 ആളുകളെ മാറ്റിപ്പാർപ്പിച്ചു 

എറണാകുളം:എറണാകുളം ജില്ലയിൽ തീരപ്രദേശങ്ങളിലും കോതമംഗലം, ആലുവ, പറവൂർ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.  ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.  ഇതിനോടകം  ജില്ലയിൽ 11 ക്യാമ്പുകളിലായി 380 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കോതമംഗലത്ത് ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന്...

എറണാകുളത്ത് പ്രളയ മുൻകരുതൽ; 250 ആളുകളെ മാറ്റിപ്പാർപ്പിച്ചു 

കൊച്ചി:മഴ കനത്തതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഡെസ്ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ വർഷം പ്രളയം ബാധിച്ച പ്രദേശങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു. ഈ പ്രദേശവാസികളെ മാറ്റി പാർപ്പിക്കും. ഇതിനോടകം 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റിക്കഴിഞ്ഞു. ഒരു...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം:കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടയപ്പുറം സ്വദേശി എംപി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹത്തിന്  അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന്...

എറണാകുളത്ത് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ്

കാക്കനാട്:എറണാകുളം കാക്കനാട് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചയില്‍ ജോലിചെയ്യുന്ന കോവളം സ്വദേശിയായ ഗ്യാസ് ഏജൻസി ജീവനക്കാരനാണ്  കൊവിഡ് സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇയാൾ. സമ്പര്‍ക്ക വ്യാപനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരു  സാഹചര്യമാണിത്.ഇദ്ദേഹത്തിന്‍റെ കൂടെ ജോലി ചെയ്തിരുന്ന 8 പേരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ...

എറണാകുളത്ത് പുതിയ അഞ്ച് കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ

കൊച്ചി: രോഗവ്യാപനം കൂടുന്ന എറണാകുളം തുറവൂർ ​ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 14,  തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ‌ വാർഡ് 7, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് 6, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 എന്നിങ്ങനെ അഞ്ച്  കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ ഇപ്പോഴും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ജില്ലയിലെ കെയര്‍ ഹോമുകള്‍...