Mon. Dec 23rd, 2024
റിയാദ്:

സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഡ്രോണ്‍ തകര്‍ത്തതായി ശനിയാഴ്‍ച ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു.

ആക്രമണം നടത്താനുപയോഗിക്കുന്ന എല്ലാ സംവിധാനങ്ങളും അന്താരാഷ്‍ട്ര ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ നശിപ്പിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചിട്ടുണ്ട്.  കഴിഞ്ഞ ശനിയാഴ്‍ച സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് മിസൈല്‍ സൗദി സേന തകര്‍ക്കുകയായിരുന്നു. രാജ്യ തലസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തെ അന്താരാഷ്‍ട്ര സമൂഹം അപലപിക്കുകയും ചെയ്‍തിരുന്നു.

By Divya