കോഴിക്കോട്:
ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബിഹാർ സ്വദേശി മുഹമ്മദ് സായിദ് പൊലീസില്‍ അഭയം തേടി. ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്നാണ് അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി അഭയം തേടിയത്.
ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. മുഹമ്മദ് സായിദ് ഇന്ന് പുലർച്ചെ ഈ ടിക്കറ്റുമായാണ് കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്.
കൊയിലാണ്ടിയിലെ കൊല്ലത്ത് നിന്നുമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. 12 വര്‍ഷമായി ബിഹാറില്‍ നിന്നെത്തി കൊല്ലത്ത് താമസിക്കുകായണ് ഇദ്ദേഹം.
ഇന്നലെ അര്‍ധരാത്രിയാണ് സായിദ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്ക് അടിച്ച വിവരം അറിയുന്നത്. ഈ സമയം മുതല്‍ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്നൊരു പേടി സായിദിന് ഉണ്ടായിരുന്നു.
അങ്ങനെയാണ് രണ്ട് കൂട്ടുകാരോടൊപ്പം സായിദ് പുലര്‍ച്ചെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഞങ്ങള്‍ക്ക് ജീവനില്‍ ഭയമുണ്ട്. ആരെങ്കിലും ടിക്കറ്റ് തട്ടിപ്പറിക്കുമോ എന്ന ഭയമുണ്ട്. അതുകൊണ്ട് അഭയം തരണമെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
ഇന്ന് ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ഒമ്പത് മണ വരെ ടിക്കറ്റ് ഇവിടെ സൂക്ഷിക്കാം. നാളെ രാവിലെ ഒന്‍പത് മണിക്ക് എത്തി ടിക്കറ്റ് സ്വീകരിക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.Ko
https://www.youtube.com/watch?v=l6nX3mF9f24