Mon. Dec 23rd, 2024
കോട്ടയം:

പാലായെ ചൊല്ലിയുളള പോരിനിടെ മാണി സി കാപ്പനെതിരെ പരോക്ഷ വിമർശനവുമായി എം എം മാണി. സീറ്റ് ചർച്ച തുടങ്ങും മുമ്പ് അനാവശ്യ വിവാദങ്ങൾ ചിലർ സൃഷ്ടിക്കുന്നുവെന്നായിരുന്നു മണിയുടെ വിമർശനം. ആരും അറക്കുന്നതിന് മുമ്പ് പിടയ്ക്കേണ്ട കാര്യമില്ല.
യുഡിഎഫിൽ നിന്ന് നാളെ ഉമ്മൻ ചാണ്ടി എന്നെ വിളിച്ച് പുതുപ്പള്ളിയിൽ മത്സരിക്കാൻ പറഞ്ഞാൽ ഞാൻ പറയും ഞാൻ ഇടത് പക്ഷ ജനാധിപത്യ മുന്നണിയിലാണെന്ന്. ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം നേടും, ആരെയും വേദനിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. സീറ്റിന്റെ കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. അതൊക്കെ ചർച്ച ചെയ്യാൻ പോകുന്നതേ ഉള്ളൂ എം എം മണി പറഞ്ഞു.

By Divya