Wed. Jan 22nd, 2025
Representational image

കണ്ണൂര്‍:

വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ  പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് സ്വര്‍ണാഭരണങ്ങളുമായി ബീഹാര്‍ സ്വദേശിനി കടന്നുകളഞ്ഞതായി പരാതി.  ബീഹാര്‍ സ്വദേശിനിയുടെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി കണ്ണപുരം പോലീസില്‍ ആണ് പരാതി നല്‍കിയത്.

ബീഹാർ പട്ന സ്വദേശിയായ പിങ്കി കുമാരിയാണ് (26) സ്വർണാഭരണങ്ങളും വസ്ത്രങ്ങളുമെടുത്ത് മുങ്ങിയതെന്ന് പ്രവാസിയായ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഗൾഫിൽ ജോലി ചെയ്തുവരുന്നതിനിടയിൽ സഹപ്രവർത്തകനായ ബീഹാർ സ്വദേശിയുടെ പരിചയത്തിലുള്ള ബിഹാർ സ്വദേശിനിയെ യുവാവ് വിവാഹം കഴിക്കുന്നത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ രണ്ടു മാസം മുമ്പായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം രാത്രിയാണ് പിങ്കി കാമുകനോടൊപ്പം പോയതെന്നാണ് യുവാവ് പറയുന്നത്.

സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിൽ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതായും കർണാടക ടവർ ലൊക്കേഷൻ കാണിക്കുന്നതായും പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേശിക്കുമെന്നും ഇവരുടെ പാട്നയിലെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

https://www.youtube.com/watch?v=exYJ06KYLR8

By Binsha Das

Digital Journalist at Woke Malayalam