ദമ്മാം:
കോവിഡ് പ്രതിരോധ വാക്സിനുകളുടെ 30 ലക്ഷം ഡോസാണ് ഇന്ത്യ സൗദി അറേബ്യക്ക് നൽകാനൊരുങ്ങുന്നത്. ആഗോള വിപണിയിലേക്ക് ആവശ്യമായ വാക് സിനുകളുടെ 60 ശതമാനവും നിർമിക്കുന്ന ഇന്ത്യ സൗദി ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് വാക്സിൻ കയറ്റുമതിക്ക് ധാരണയായിരിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തിൽ ഒൗഷധനിർമാണ രംഗത്തെ ഇന്ത്യയുടെ പെരുമയെ എടുത്തുകാണിക്കുന്നതായി. മൂന്നു ദശലക്ഷം വാക്സിനുകൾ ഒരാഴ്ച്ചക്കുള്ളിൽ സൗദിയിലെത്തും.സൗദി അറേബ്യയെ കൂടാതെ ബ്രസീൽ സൗത്ത് ആഫ്രിക്ക മൊറോക്കോ മ്യാന്മർ ശ്രീലങ്ക നേപ്പാൾ ഭൂട്ടാൻ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യ വാക്സിൻ വിതരണം ചെയ്യും. ആഗോള മരുന്നു നിർമാണ കമ്പനിയായ പുണെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ‘കോവിഷീൽഡ്’ വാക്സിനും ഭാരത് ബയോടെക്കിെൻറ കോവാക്സിനു’മാണ് ഇന്ത്യയിൽ മുഖ്യമായും നിർമിക്കുന്നത്