ദില്ലി:
അതിർത്തിയിൽ സേനാ പിന്മാറ്റത്തിൽ ഇന്ത്യാ ചൈനാ ധാരണയായെന്ന് കരസേന. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഫലപ്രദമാണെന്നാണ് കേന്ദ്രസേന അറിയിച്ചിരിക്കുന്നത്.
ഇന്ന് പുലർച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചർച്ച അവസാനിച്ചത്. ഇന്നലെ രാവിലെ 10 മണി മുതൽ ഇന്ന് പുലർച്ചെ രണ്ടര വരെയായിരുന്നു ചർച്ച.
ഈ ചർച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോൾ കരസേനാവൃത്തങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ പിന്മാറ്റം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. സമ്പൂർണ പിന്മാറ്റം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്ന നിലയിലേക്കാണ് കാര്യങ്ങൾ ധാരണയായിരിക്കുന്നത്. സമ്പൂർണ പിന്മാറ്റം എന്നതിലേക്ക് എത്തും മുമ്പ് ഒരു തവണ കൂടി കമാൻഡർ തല ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.