Tue. Jul 22nd, 2025
ദില്ലി:

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കായി രാജ്യതലസ്ഥാനത്തേക്ക് വൻ കർഷക പ്രവാഹം. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിലെ റാലിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകളും പോലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ബജറ്റ് ദിനത്തിൽ ക‍ർഷകർ പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ ദില്ലി അതിർത്തികളിൽ കർഷകശക്തി വിളിച്ചോതുന്ന ട്രാക്റ്റർ റാലിക്ക് തുടക്കമാകും.
റാലിക്കായുള്ള മുന്നൊരുക്കങ്ങൾ സമരഭൂമികളിൽ പൂർത്തിയായി. സിംഘു , തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ നിന്ന്  ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്  റാലി തുടങ്ങും.  ദില്ലിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം

By Divya