30 C
Kochi
Thursday, December 2, 2021
Home Tags Delhi

Tag: Delhi

വായു മലിനീകരണം: ഡൽഹിയിലെ സ്‌കൂളുകൾ അടക്കും

ഡൽഹി:വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾ വീണ്ടും അടച്ചിടും. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. മലിനീകരണത്തിനിടയിൽ തിങ്കളാഴ്ച സ്‌കൂളുകൾ തുറന്നിരുന്നു. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകൾ പ്രവർത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം.അന്തരീക്ഷ മലിനീകരണം തടയാൻ സ്വീകരിച്ച നടപടികളിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിലെ മലിനീകരണം സംബന്ധിച്ച...

വാഴക്കുളത്തെ കൈതച്ചക്ക ആദ്യമായി ട്രെയിനിൽ ദില്ലിയിലേയ്ക്കയച്ചു

കൊച്ചി:കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉണര്‍ന്നെണീറ്റ വാഴക്കുളത്തെ കൈതച്ചക്ക കര്‍ഷകര്‍ പരീക്ഷണാര്‍ത്ഥം ദില്ലിയിലേക്ക് റെയില്‍ വഴി കൈതച്ചക്ക അയച്ചു. ഇന്നലെ ദില്ലിക്ക് പോയ നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലാണ് വാഴക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള പൈനാപ്പിൾ ഫാര്‍മേഴ്‌സ് അസോസിയഷന്‍ ആദ്യമായി ട്രെയിൻ വഴി കൈതച്ചക്ക ദില്ലിക്കയച്ചത്.ഹരിയാനയിലെ ഹിസാറിലുള്ള ഹരിയാന അഗ്രികള്‍ച്ചറല്‍...

ബീഫ് വിഭവങ്ങൾ വായുമലിനീകരണം ഉണ്ടാക്കുന്നു; ഉദയ് കൊടാക്

ദില്ലി:പാരിസ്ഥിതിക വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചകൾക്കിടെ വിവാദമായി കൊടാക് മഹീന്ദ്ര ബാങ്ക് സിഇഒ ഉദയ് കൊടാകിന്റെ ബീഫ് പരാമർശം. ബീഫ് വിഭവങ്ങൾ വായുമലിനീകരണം ഉണ്ടാക്കുന്നുവെന്നും പച്ചക്കറിയാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ദില്ലി കടുത്ത വായുമലിനീകരണത്തിൽ നട്ടംതിരിയുമ്പോഴാണ് ഉദയ് കൊടാകിന്റെ പ്രതികരണം.രണ്ട് വർഷം മുൻപ് ദസറ ആഘോഷത്തിന്റെ സമയത്ത് ട്വിറ്ററിൽ...

നീറുന്ന വേദനയിൽ ബാലൻ പൂതേരി പത്മ ഏറ്റുവാങ്ങും

ദില്ലി:കാത്തിരുന്ന പത്മപുരസ്‍കാരം ഏറ്റുവാങ്ങാനെത്തിയ ദിവസം ഭാര്യയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലും വേദനയിലും എഴുത്തുകാരന്‍ ബാലൻ പൂതേരി. പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ആ സന്തോഷം കാണാന്‍ പ്രിയതമ ഇനിയില്ലെന്നത് നീറുന്ന വേദന.ഏറെക്കാലമായി അർബുദത്തോട് പൊരുതുകയായിരുന്ന ഭാര്യ ശാന്ത അന്തരിച്ചെന്ന ദുഖവാര്‍ത്ത ഇന്ന് രാവിലെയാണ് ബാലൻ പൂതേരിയെത്തേടി എത്തിയത്....

ഇന്ധനവില വര്‍ദ്ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

ഡൽഹി:അടിക്കടിയുള്ള ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കോവിഡ് വാക്‌സിന്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷന്‍ പൂര്‍ണമാകുമ്പോള്‍ വില കുറയുമെന്ന സൂചനയും അദ്ദേഹം നല്‍കി.സെറവീക്ക് സംഘടിപ്പിച്ച ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പെട്രോള്‍...

ഇന്ധനവില കുറയ്ക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി:ഇന്ധനവില കുറക്കാൻ പുതിയ ​നീക്കവുമായി കേന്ദ്രസർക്കാർ. എണ്ണ ഇറക്കുമതിയുടെ ചെലവ്​ കുറക്കാനുള്ള ശ്രമങ്ങൾക്കാണ്​ കേന്ദ്രസർക്കാർ തുടക്കം കുറച്ചത്​. സ്വകാര്യ-പൊതു​മേഖലകളിൽ പ്രവർത്തിക്കുന്ന റിഫൈനറികളെ ഒരുമിപ്പിച്ച്​ വിലപേശൽ നടത്തി എണ്ണ വാങ്ങാനാണ്​ സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക്​ തുടക്കമിട്ടുവെന്ന്​ ഓയിൽ സെക്രട്ടറി തരുൺ കപൂർ പറഞ്ഞു. എണ്ണ ആവശ്യകത...

ഡൽഹിയിൽ അപകടകരമായ ഡ്രൈവിങ്​: റോബർട്ട്​ വാദ്രയുടെ വാഹനത്തിന്​​ പിഴ

ന്യൂഡൽഹി:ഡൽഹിയിൽ അപകടകരമായി വാഹനമോടിച്ചതിന്​, കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട്​ വാദ്രയുടെ വാഹനത്തിന്​​ പിഴ. മോ​ട്ടോർ വാഹന നിയമം 184 പ്രകാരമാണ്​ പിഴ ചുമത്തിയത്​. തെക്കു കിഴക്കൻ ഡൽഹിയിലെ സുഖ്​ദേവ്​ വിഹാറിൽ അതിവേഗം കാറോടിച്ചുപോയ വാദ്രക്കു പിറകെ സുരക്ഷാ ജീവനക്കാരുടെ വാഹനവുമുണ്ടായിരുന്നു.സുഖ്​ദേവ്​ വിഹാറിലെ...

ഉമ്മൻ ചാണ്ടി ഡൽഹിയിൽ; ഇന്ന് രാഹുലിനെ കാണും

ന്യൂഡൽഹി:കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം നടപ്പാക്കിയതിനു ശേഷമുള്ള സ്ഥിതിഗതികൾ ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തി. രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അവഗണിച്ച് പ്രതിപക്ഷ നേതാവിനെ ഹൈക്കമാൻഡ് തീരുമാനിച്ച രീതിയിൽ പരിഭവമുള്ള ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കാനാണു രാഹുൽ അദ്ദേഹത്തെ വിളിപ്പിച്ചത്. കഴിഞ്ഞയാഴ്ച രാഹുലുമായി...

ഡൽഹി, പോണ്ടിച്ചേരി മാതൃകയിൽ ലക്ഷദ്വീപിലും നിയമസഭ വേണമെന്ന് ഫൈസൽ എം പി

കൊച്ചി:ഡൽഹി, പോണ്ടിച്ചേരി മാതൃകയിൽ ലക്ഷദ്വീപിലും നിയമസഭ വേണമെന്ന് പി പി ഫൈസൽ എം പി ജനങ്ങളുടെ അഭിപ്രായങ്ങൾ ഭരണതലത്തിൽ പരിഗണിക്കുന്നതിന് നിയമസഭ അനിവാര്യമാണെന്നും ഫൈസൽ പറഞ്ഞു.അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ ഒറ്റക്കെട്ടായാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ഇതിനായി സേവ് ലക്ഷദ്വീപ് ഫോറത്തിന് രൂപം നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ...

ജുനൈദ് കൊല്ലപ്പെട്ടിട്ട് നാല് വർഷം; നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് കുടുംബം

ന്യൂഡൽഹി:ഡൽഹിയിൽ നിന്നും ഹരിയാന അതിർത്തിയിലെ ഗ്രാമമായ വല്ലഭ്ഗഡിലെ തന്റെ വീട്ടിലേക്ക് പോകാൻ ട്രെയിനിൽ യാത്ര ചെയ്യവേ ഗോരക്ഷക ഗുണ്ടകളുടെ കൊലക്കത്തിക്ക് ഇരയായി ജുനൈദ് എന്ന പതിനാറുകാരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വർഷം. നിസാമുദ്ദീനിൽ നിന്നും ശകുർബസ്തി - പൽവൽ പാസ്സഞ്ചറിൽ സഹോദരങ്ങൾക്കൊപ്പം യാത്ര ചെയ്യവെയാണ്‌ ജുനൈദ് ക്രൂരമായി...