ചെന്നൈ:
കാർഷിക നിയമങ്ങളിൽ ഉൾപ്പെടെ കേന്ദ്രത്തിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ കരൂറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി മൂന്നുദിവസത്തെ സന്ദർശനത്തിലാണ് രാഹുൽ.രാജ്യത്തേക്ക് നോക്കുകയാണെങ്കിൽ പ്രധാനമന്ത്രി ആറുവർഷമായി ചെയ്തതെന്താ ണെന്ന് കാണാനാകും. ദുർബലമായ, വിഭജിക്കപ്പെട്ട ഇന്ത്യയെയാണ് കാണാനാകുക.
രാജ്യം മുഴുവൻ ബി ജെ പി -ആർ എസ് എസ് ആശയങ്ങൾ പടർത്തി വെറുപ്പ് സൃഷ്ടിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ശക്തിയായ സമ്പദ്വ്യവസ്ഥയെ തകർത്തുകളഞ്ഞു -രാഹുൽ പറഞ്ഞു. നമ്മുടെ യുവജനങ്ങൾക്ക് ഇപ്പോൾ ജോലി നേടാൻ കഴിയുന്നില്ല. അത് അവരുടെ തെറ്റുകൊണ്ടല്ല. നരേന്ദ്രമോദി സ്വീകരിച്ച തെറ്റായ നടപടികളുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.