25 C
Kochi
Friday, July 10, 2020
Home Tags Rahul Gandhi

Tag: Rahul Gandhi

ചൈനീസ് സഹായം സ്വീകരിച്ചു; കോൺഗ്രസ്സ് ട്രസ്റ്റുകൾക്കെതിരെ കേന്ദ്രം

ഡൽഹി:ചൈനയിൽ നിന്ന് സംഭാവന വാങ്ങിയതിൽ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നൽകി.രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് കൂടാതെ ഇന്ദിരാഗാന്ധി മെമ്മോറിയൽ എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. പി.എം.എൽ.എ, ആദായ നികുതി...

ഇന്ത്യ- ചൈന അതിർത്തി വിഷയം;  പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: ഇന്ത്യാ-ചൈന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയോ എന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. ‘ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി’ എന്ന ട്വീറ്റോടെയാണ് പരിഹസിച്ചത്. നരേന്ദ്ര മോദി ചൈനയെ പ്രീണിപ്പിക്കുന്നു എന്ന വിദേശ മാധ്യമ റിപ്പോർട്ട് പരാമർശിച്ചായിരുന്നു ട്വീറ്റ്. ഇന്ത്യ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ആഞ്ഞുപരിശ്രമിക്കുമ്പോൾ ചൈന...

ഇന്ത്യന്‍ മണ്ണ് മോദി ചെെനയ്ക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യയുടെ...

ആദിവാസി വിദ്യാര്‍ഥികളുടെ പഠന സൗകര്യത്തിനായി വാഗ്ദാനം ചെയ്ത ടെലിവിഷനുകള്‍ ഇന്ന് രാഹുൽ ഗാന്ധി കൈമാറും

വയനാട്: വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് ഇന്ന് രാഹുൽ ഗാന്ധി കൈമാറും.  കോളനികളില്‍ കമ്മ്യൂണിറ്റിഹാള്‍, പഠനമുറി, അംഗന്‍വാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനായാണ് ആദ്യഘട്ടം ടെലിവിഷനുകൾ എത്തിക്കുന്നത്.  ജില്ലാഭരണകൂടം തയ്യാറാക്കിയ  ലിസ്റ്റുകള്‍ പ്രകാരമാണ് ടിവികള്‍ എത്തിച്ചുനല്‍കുന്നത്.

ലഡാക്കിലെ സത്യാവസ്ഥ രാജ്യമറിയണം; മോദി എല്ലാം ഒളിച്ചുവെയ്ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂ‍ഡല്‍ഹി:സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യം അറിയണം. എന്തിനത് ഒളിച്ചുവയ്ക്കുന്നുവെന്നും, പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്റെ മണ്ണ്...

ഇന്ത്യയ്ക്ക് സഹിഷ്ണുതയുടെ ഡിഎന്‍എ ഇല്ലാതായതായി രാഹുൽ ഗാന്ധി

ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടായിരുന്ന സഹിഷ്ണുതയുടെ ഡിഎന്‍എ നഷ്ടപ്പെതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ നയതന്ത്രജ്ഞനായിരുന്ന നിക്കോളാസ് ബേണ്‍സുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ സഹകരണം പ്രതിരോധ മേഖലയിലേക്ക് മാത്രമായി ചുരുങ്ങിയതായി അദ്ദേഹം ആരോപിച്ചു. കോറോണയ്ക്ക് ശേഷമുള്ള ലോകക്രമത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി കോൺഗ്രസ്...

ചൈന ലഡാക്ക് വിഷയത്തിൽ പ്രധാനമന്ത്രി സമ്പൂര്‍ണ മൗനത്തിലെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ചൈനക്കാര്‍ ഇന്ത്യന്‍ പ്രദേശം കൈയ്യടക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും നിശബ്ദനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗല്‍വാന്‍ താഴ്‌വരയിലെയും പാന്‍ഗോങിലേയും പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ചൂണ്ടിക്കാട്ടിയയാണ് അദ്ദേഹം ട്വിറ്ററിലൂടെ വിമർശനം ഉയർത്തിയത്.  ലഡാക്കില്‍ ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യടക്കിയിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറയണമെന്ന്...

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സരിത നായരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി:   വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി...

രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

ഡൽഹി: കൊവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമാണെന്ന് വീണ്ടും ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണിനും അണ്‍ലോക്ക് കാലയളവിനും ഇടയിലുള്ള സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ കൊവിഡ് കേസുകളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തിയുള്ള അഞ്ച് ഗ്രാഫുകള്‍ ട്വീറ്റ് ചെയ്താണ് രാഹുലിന്റെ വിമർശനം. പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയാണെന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.ലോക്ക്ഡൗണിൽ...

ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാളും മോശമെന്ന് രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി:   കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയിലെ സാധാരണക്കാരെ വളരെ പരിതാപകരമായിട്ടാണ് ലോക്ഡൗണ്‍ ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍...