25 C
Kochi
Saturday, July 31, 2021
Home Tags Modi

Tag: Modi

മോദി വിരുദ്ധസഖ്യ നീക്കവുമായി പവാർ; ഭിന്നതയ്ക്കിടെ കോൺഗ്രസില്ല: നിർണായകം

ന്യൂഡൽഹി:ദേശീയ തലത്തില്‍ മോദി വിരുദ്ധ സഖ്യത്തിന് എന്‍സിപി തലവന്‍ ശരദ് പവാര്‍ വിളിച്ച യോഗം ഇന്ന്. 15 പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ ഐക്യനീക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിര്‍ണായക രാഷ്ട്രീയ...

ലോകത്തിലെ മികച്ച ഭരണാധികാരി മോദിയെന്ന് സര്‍വേ; ബൈഡൻ ഏറെ പിന്നിൽ

ന്യൂ‍ഡൽഹി:യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ച് സർവേ റിപ്പോർട്ട്. യുഎസിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൽട്ട് ആണ് സർവേ നടത്തിയത്.13 ലോകരാജ്യങ്ങളുടെ തലവൻമാരുടെ ജനപ്രീതിയിൽ 66% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്....

‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’ മുദ്രാവാക്യം അംഗീകരിക്കണമെന്ന് ജി ഏഴ് ഉച്ചകോടിയില്‍ മോദി

ന്യൂഡൽഹി:ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും ഒറ്റ ഭൂമി ഒരു ആരോഗ്യം എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം നേരിടാന്‍ സഹായിച്ച രാജ്യങ്ങളോടും മോദി നന്ദി അറിയിച്ചു.വാക്‌സീന്‍ നിര്‍മാണത്തിനുള്ള...

വിജയം പോലെ തോല്‍വിയും പാഠമാക്കണം; ബിജെപി പ്രവര്‍ത്തകരോടു മോദി

ന്യൂദല്‍ഹി:വിജയം പോലെ തോല്‍വിയും പാഠമാക്കണമെന്നു പ്രവര്‍ത്തകരോടു പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നേതാക്കളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.‘കഴിഞ്ഞതു തോല്‍വിയോ വിജയമോ ആകട്ടെ, അതില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊള്ളുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്യുക,’ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍...

ഇത് നൂറ്റാണ്ടിലെ മഹാമാരി: മോദി

ന്യൂഡൽഹി:രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ കാണാത്ത മഹാമാരിയാണു കൊവിഡെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.‘രാജ്യത്ത് അപ്രതീക്ഷിതമായി ഓക്‌സിജന്‍ ആവശ്യം വര്‍ധിച്ചു. ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടി ഉണ്ടായി,’ മോദി പറഞ്ഞു. ഓക്‌സിജന്‍ പത്തിരട്ടി കൂട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു....

വാക്​സിനേഷൻ വിലയിരുത്താൻ യോഗം വിളിച്ച്​​ മോദി

ന്യൂഡൽഹി:രാജ്യത്ത്​ വാക്​സിൻ പാഴാക്കുന്നത്​ കുറക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വാക്​സിനേഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിലാണ്​ മോദിയുടെ പരാമർശം. വാക്​സിൻ പാഴാക്കുന്ന നിരക്ക്​ രാജ്യത്ത്​ ഉയർന്ന്​ തന്നെയാണ്​ നിൽക്കുന്നത്​. ഇത്​ മറികടക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും മോദി നിർദ്ദേശിച്ചു.സർക്കാറി​ൻറെ പിന്തുണ വാക്​സിൻ ഉല്പാദനം...

കമല ഹാരിസുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; ‘വാക്സിന്‍’ സഹകരണം ശക്തമാക്കും

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. ഇന്ത്യ അമേരിക്കന്‍ വാക്സിന്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാന്‍ അമേരിക്ക തയ്യാറെടുക്കുകയാണെന്ന് കമല ഹാരിസ് പ്രധാനമന്ത്രി മോദിയെ അറിയിച്ചു....

‘മീറ്റിംഗില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മോദി മമതയ്ക്ക് അനുമതി നല്‍കിയിരുന്നില്ല’ തന്നിഷ്ടപ്രകാരം പോയതെന്ന് സര്‍ക്കാര്‍ വൃത്തം

ന്യൂഡൽഹി:ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും മമത ഇറങ്ങിപ്പോയത് മോദിയുടെ അനുമതിയില്ലാതെയായിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ തന്നെ കാത്തുനിര്‍ത്തിപ്പിച്ചു എന്ന മമതയുടെ വാദവും കേന്ദ്രം തള്ളിയതായാണ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രധാനമന്ത്രി 1.59 നാണ് എത്തിയതെന്നും പിന്നീട് 2.10...

ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല, മമത മോദിക്ക് കത്തയച്ചു

കൊൽക്കത്ത:ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിർദേശത്തിൽ താൻ അമ്പരന്നുപോയെന്നും മമത കത്തിൽ പറഞ്ഞു.ഇത്രയും നിർണായകമായ സന്ദർഭത്തിൽ ബംഗാൾ സർക്കാറിന് ചീഫ് സെക്രട്ടറിയെ...

കർഷകർക്കായി സുപ്രധാന പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ, രാസവള സബ്‍സിഡി നിരക്കിൽ വൻ വർദ്ധന

ന്യൂഡൽഹി:   കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി സർക്കാർ. രാസവള സബ്‍സിഡി 140% വർദ്ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. 500 രൂപയ്ക്ക് പകരം കർഷകർക്ക് ഒരു ബാഗ് ഡിഎപി രാസവളത്തിന് (di-ammonium phosphate) ഇനിമുതൽ 1200 രൂപ സബ്സിഡിയായി ലഭിക്കും. ഇനിമുതൽ ഒരു...