Wed. Jan 22nd, 2025
കൊല്ലം:

അഞ്ചാം മത്സരത്തിന് തയ്യാറെടുക്കുന്ന കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ഇടതുമുന്നണിയില്‍ പാളയത്തില്‍ പട. ഗണേഷ് കുമ്പിടി രാജാവാണെന്നും ഇടതുമുന്നണിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും ഉളള പരസ്യ വിമര്‍ശനവുമായി സിപിഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി. എന്നാല്‍ വിവാദങ്ങളോട് ഗണേഷ് പ്രതികരിച്ചിട്ടില്ല.
എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ കെഎസ്‍യുക്കാരെ എംഎല്‍എയുടെ പിഎയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതോടെയാണ് തിരഞ്ഞെടുപ്പിനു മുമ്പേ പത്തനാപുരത്തെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചത്. തുടര്‍ന്ന് ഗണേഷിനെതിരായ യുഡിഎഫ് പ്രതിഷേധം കൊല്ലത്ത് വ്യാപക രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിരുന്നു. എതിര്‍ ചേരിയില്‍ നിന്ന് രാഷ്ട്രീയ ആക്രമണം നേരിടുന്നതിനിടെയാണ് സ്വന്തം പാളയത്തിലെ പടയെയും ഗണേഷിന് നേരിടേണ്ടി വരുന്നത്

By Divya