ചിറ്റൂര്‍:
മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് അധ്യാപക ദമ്പതികള്‍ രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു. ആന്ധപ്രദേശിലെ ചിറ്റൂരാണ് സംഭവം. 22ഉം 27ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രിആഭിചാരക്രിയയുടെ ഭാഗമായായിരുന്നു കൊലപാതകം. ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമും ചേർന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്.അടിച്ചുകൊന്ന ശേഷം ചുവന്ന സാരിയില്‍ ചുറ്റി വീട്ടില്‍ ഒളിപ്പിച്ച് വെക്കുകയായിരുന്നു.
മാതാപിതാക്കള്‍ പൊലീസ് എത്തിയപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരൂവെന്നാണ്. ഇന്ന് മുതൽ സത്യയുഗമാണെന്നും മക്കൾ പുനർജനിക്കുമെന്നും ദമ്പതികൾ പോലീസിനോട് പറയുന്നത്. ഞങ്ങളുടെ മക്കള്‍ ജീവനോടെ തിരിച്ചുവരുമെന്നും ഈ മാതാപിതാക്കള്‍ ആണയിട്ട് പറഞ്ഞു.
അച്ഛന്‍ കെമിസ്ട്രിയിലെ അസിസ്റ്റന്‍റ് പ്രൊഫസറാണ് അമ്മ മാത്തമാറ്റിക്സ് ഒന്നാം റാങ്കോടുകൂടി കൂടി പാസായ ആളാണ്. ഇത്രയും വിദ്യാഭ്യാസം ഉള്ള ആളുകള്‍ മാനസിക രോഗമുള്ള ആള്‍ക്കാരെ പോലെ പെരുമാറുന്നുവെന്നാണ് പൊലീസ് പറയുന്നത്. മനുഷ്യക്കുരുതിയാണോ എന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മൂര്‍ച്ചയില്ലാത്ത വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.
ദമ്പതികളുടെ വീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതിനേത്തുടര്‍ന്നാണ് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്. തുടക്കത്തില്‍ പൊലീസുകാരെ ദമ്പതികള്‍ വീടിനകത്തേക്ക് കയറാന്‍ അനുവദിച്ചില്ല.ബലം പ്രയോഗിച്ച് പൊലീസ് അകത്ത് കടന്നപ്പോഴാണ് പൂജാ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ മൂത്ത മകളായി 27കാരി ആലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകളായ 21കാരിയായ സായ് ദിവ്യ ബിബിഎ പൂര്‍ത്തിയാക്കി മുംബൈയിലെ എ ആര്‍ റഹ്മാന്‍ സംഗീത സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. ലോക്ക് ഡൌണ്‍ കാലത്താണ് സായ് ദിവ്യ വീട്ടിലേക്ക് മടങ്ങിയെത്തിയത്.
https://www.youtube.com/watch?v=UIunBbwrsLg