23 C
Kochi
Friday, February 21, 2020
Home Tags Murder

Tag: Murder

നിയന്ത്രിക്കപ്പെടാത്ത മാഫിയകള്‍!

#ദിനസരികള്‍ 1013   തന്റെ സ്ഥലത്തു നിന്നും അനുവാദമില്ലാതെ മണ്ണെടുത്ത സംഘത്തെ ചോദ്യം ചെയത് യുവാവിനെ ജെസിബി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന വാര്‍ത്ത നാം വായിച്ചു. തിരുവനന്തപുരത്തിനടുത്ത് കാട്ടാക്കട കീഴാവൂര്‍ കാഞ്ഞിരം വിള ശ്രീമംഗലം സംഗീതിനെയാണ് മണ്ണുമാഫിയ സംഘം കൊലപ്പെടുത്തിയത്. സംഗീതിന്റെ വീടിനു പിന്നില്‍ നിന്നുമാണ് ഈ സംഘം അദ്ദേഹത്തെ...

പെണ്‍കുട്ടിയുടെ മൃതദേഹം കാട്ടില്‍, സുഹൃത്ത് പിടിയില്‍

കൊച്ചി: പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ സുഹ‍ൃത്ത് പിടിയില്‍. മരടി സ്വദേശിയായ ഈവയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ സഫറിനെ പോലീസ് കസ്ററഡിയിലെടുത്തു. പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം ഉപേക്ഷിച്ച കാട്ടില്‍ പരിശോധന തുടരുകയാണ്. കൊലപാതക സമയത്ത് സഫര്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

സഖാവ് വര്‍ഗ്ഗീസിനെ ഒറ്റിയവരെത്തേടി

#ദിനസരികള്‍ 994   സഖാവ് വര്‍ഗ്ഗീസ് കൊല്ലപ്പെടുന്നത് ഏറ്റുമുട്ടലിലൂടെയല്ലെന്നും 1970 ഫെബ്രുവരി പതിനെട്ടാം തീയതി രാവിലെ പിടിക്കപ്പെട്ട അദ്ദേഹത്തെ വൈകുന്നേരം ഇന്ന് വര്‍ഗ്ഗീസ് പാറ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിച്ച് കൈകള്‍ പിന്നില്‍ കെട്ടി വെടിവെച്ചുകൊല്ലുകയായിരുന്നെന്നും തെളിഞ്ഞു കഴിഞ്ഞതാണ്. പ്രസ്തുത കൃത്യം നിര്‍വ്വഹിച്ച രാമചന്ദ്രന്‍ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് നാല്പതു വര്‍ഷത്തിനു ശേഷം...

ഉന്നാവ്  പെൺകുട്ടിയുടെ മൊഴി പോലീസ് റിപ്പോർട്ട് പുറത്തു വിട്ടു 

ഉന്നാവ്‌  : ഉന്നാവ്‌ പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്നതിനു മുൻപ് കമ്പി കൊണ്ടു തലയ്ക്കടിച്ചതായും കത്തികൊണ്ടു കഴുത്തിൽ കുത്തിയതായും ഉന്നാവ് യുവതിയുടെ മൊഴി.പോലീസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: "വ്യാഴാഴ്ച രാവിലെ 4 മണിയോടെ വീട്ടിൽ നിന്നു പുറപ്പെട്ടു. റായ്ബറേലിയിലെ കോടതിയിൽ കേസിന്റെ വിചാരണയുണ്ടായിരുന്നു. ബയ്സ്‌വാര സ്റ്റേഷനിൽ നിന്ന് 5...

ഉന്നാവ് പെൺകുട്ടിയെ കൊന്ന പ്രതികൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ ശിക്ഷ ഉറപ്പാക്കണമെന്ന് സഹോദരി

ഹൈദരാബാദ്:   ഈ പൈശാചിക മരണത്തിനു കാരണക്കാരായവർക്കെതിരെ 7 ദിവസത്തിനുള്ളിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഉന്നാവ് പെൺകുട്ടിയെ മണ്ണിലേക്ക് എടുക്കും വരെയും സഹോദരി ആവർത്തിച്ചു പറഞ്ഞു. സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്കു മുൻപിൽ താൻ ആത്മാഹുതി ചെയ്യുമെന്നും അവർ കടുപ്പിച്ചു പറഞ്ഞു.സാക്ഷിയെന്ന നിലയിൽ തനിക്കു ഭീഷണിയുണ്ടെന്നും, തങ്ങളുടെ കുടുംബം തുടർന്നും ഈ...

സാമൂഹ്യപ്രവര്‍ത്തകൻ മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം 

ലണ്ടൻ: മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകൻ മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസില്‍ 61കാരനായ കോളിൻ പയ്‌നെയെക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു . പബ്ബില്‍ വച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാര്‍ക്കിനെ കഴുത്തില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും തല കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു കോളിൻ . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2...

ഹൈ​ദ​രാ​ബാ​ദ്: മ​ല​യാ​ളി​യാ​യ ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞനെ മരിച്ച നിലയിൽ കണ്ടെത്തി

ഹൈ​ദ​രാ​ബാ​ദ്:   മ​ല​യാ​ളി​യാ​യ ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​നെ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ റി​മോ​ട്ട് സെ​ന്‍​സിം​ഗ് സെ​ന്ററിൽ ഉദ്യോഗസ്ഥനായിരുന്ന എ​സ് സു​രേ​ഷി​നെ​യാ​ണ് അ​മീ​ര്‍​പേ​ട്ടി​ലെ ഫ്ലാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊലപാതകമെന്നു സംശയിക്കപ്പെടുന്നു.ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ് സു​രേ​ഷ്. ഭാര്യ ഇന്ദിര ബാങ്ക് ഉദ്യോഗസ്ഥയാണ്. അവർ ചെന്നൈയിലാണ് താമസിക്കുന്നത്....

ഉത്തർപ്രദേശിൽ അജ്ഞാതൻ മാധ്യമപ്രവർത്തകനെയും സഹോദരനെയും വീട്ടിൽ കയറി വെടിവച്ചു കൊന്നു

സഹാറന്‍പുര്‍: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു. ഒരു പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്തിരുന്ന, മാധ്യമപ്രവർത്തകൻ ആശിഷ് ജന്‍വാനിയും സഹോദരനുമാണ് പട്ടാപകൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വടിവെച്ചവരെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഉത്തർപ്രദേശിലെ സഹാറന്‍പൂര് മാധവ്‌നഗറില്‍, ഞായറാഴ്ച പകൽ സമയത്താണ് കൊലപാതകമുണ്ടായത്. അജ്ഞാതർ ആശിഷ് ജൻവാനിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും നിറയൊഴിക്കുകയുമായിരുന്നു. കന്നുകാലി അവശിഷ്ടങ്ങളും...

കെവിൻ വധം: കേസിലെ വിധി ഇന്ന്

കോട്ടയം:  കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്നു...

ശ്രീറാമിന് മാനസിക രോഗമുണ്ടെന്ന് ഡോക്ടമാർ, ഐ.സി.യുവിൽ നിന്ന് മാറ്റി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ കേസിൽ , മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന പ്രതി ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് ഡോക്ടർമാർ. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ്...