Thu. Jan 23rd, 2025
ദില്ലി:

കർഷക സമരം ഒത്തു തീർപ്പാക്കാത്ത കേന്ദ്രസർക്കാറിന്റെ നിലപാടിൽ പഞ്ചാബ് ബിജെപിയിൽ കടുത്ത അമർഷം. പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാൽ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കാൻ കഴിയുമെന്നിരിക്കെ അതിന് ശ്രമിക്കാത്തതിലാണ് നേതൃത്വത്തിന് അതൃപ്തി.
അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കർഷക സമരം തിരിച്ചടി നൽകിയേക്കുമെന്നും സംസ്ഥാന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ബിജെപി നേതാക്കൾ പാർട്ടി അകാലി ദളിൽ ചേരാൻ തയ്യാറായി നിൽക്കുകയാണെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ് ബീർ സിങ് ബാദലും പ്രതികരിച്ചു.

By Divya