Sun. Dec 22nd, 2024
തിരുവനന്തപുരം:

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ആറു കേസുകളാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാക്കളായ കെസി വേണുഗോപാല്‍, അടൂര്‍പ്രകാശ്, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടി എന്നിവരാണ് കേസില്‍ ആരോപണവിധേയര്‍.

നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷമാദ്യമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ ഈ കത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്നത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.

By Divya