Thu. Jan 23rd, 2025
ഗുവാഹത്തി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും ശനിയാഴ്ച അസം സന്ദർശിക്കാനിരിക്കെ
സംസ്​ഥാനത്ത്​ നടന്ന സി എ എ വിരുദ്ധറാലിക്ക്​ നേരെ പൊലീസിന്‍റെ ക്രൂരമായ അതിക്രമം.വിവാദനിയമത്തിനെതിരെ സംസ്​ഥാനത്തുടനീളം വെള്ളിയാഴ്ച പന്തംകൊളുത്തി​ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു​. എന്നാൽ, ഇവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ്​ പൊലീസ്​ പ്രതികരിച്ചത്​.

വെള്ളിയാഴ്ച തേസ്​പുരിൽ ഓൾ അസം സ്റ്റുഡന്‍റ്​സ്​ യൂനിയന്‍റെ നേതൃത്വത്തിൽ നടന്ന​ പ്രതിഷേധ മാർച്ചിന്​ നേരെ പൊലീസ്​ ലാത്തിച്ചാർജ്​ പ്രയോഗിച്ചു​.ഇതോടെ സമരം അക്രമാസക്​തമായി. പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച്​ എ എ എസ്​ യു സോണിറ്റ്​പുർ ജില്ലയിൽ ശനിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു.

By Divya